Image Credit: X

  • ആദ്യ പന്തില്‍ സിംഗിളെടുത്ത ദേവ്ദത്ത് പടിക്കല്‍ സ്ട്രൈക്ക് ഗുര്‍നൂറിന് കൈമാറി. ആക്രമിച്ച് കളിക്കാനുറച്ച താരം അടുപ്പിച്ച് രണ്ട് സിക്സടിച്ചു. മൂന്നാം പന്ത് ബൗണ്ടറി കടത്താന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. മിഡ് വിക്കറ്റില്‍ മൂന്നാം സിക്സും ഡീപ് എക്സ്ട്രാ കവറില്‍ നാലാം സിക്സറും പറത്തി ഗുര്‍നൂറിന്‍റെ പുഞ്ചിരി.

ശ്രീലങ്കയ്​ക്കെതിരായ സന്നാഹ ടെസ്റ്റിന്‍റെ രണ്ടാം ദിനത്തിന്‍റെ അവസാന ഓവര്‍ 'ട്വന്‍റി 20' ഫോര്‍മാറ്റില്‍ കളിച്ച് ഗുര്‍നൂര്‍ ബ്രാര്‍. ലങ്കന്‍ സ്പിന്നര്‍ ദിലും സുധീരയെയാണ് ഗുര്‍നൂര്‍ അടിച്ച് പറത്തിയത്. നേരിട്ട അഞ്ച് പന്തില്‍ നാലും സിക്സര്‍. 18 പന്തില്‍ നിന്ന് 36* റണ്‍സെടുത്ത ഗുര്‍നൂറിന്‍റെ ബാറ്റിങിന് ഗംഭീറിന്‍റെ പ്രശംസയും ലഭിച്ചു. 

അവസാന ഓവറില്‍ ദേവ്ദത്ത് പടിക്കലാണ് ഗുര്‍നൂറിനൊപ്പം ക്രീസിലുണ്ടായിരുന്നത്. ആദ്യ പന്തില്‍ സിംഗിളെടുത്ത ദേവ്ദത്ത് പടിക്കല്‍ സ്ട്രൈക്ക് ഗുര്‍നൂറിന് കൈമാറി. ആക്രമിച്ച് കളിക്കാനുറച്ച താരം അടുപ്പിച്ച് രണ്ട് സിക്സടിച്ചു. മൂന്നാം പന്ത് ബൗണ്ടറി കടത്താന്‍ ശ്രമിച്ചെങ്കിലും ഗ്യാപ് കണ്ടെത്താനായില്ല. മിഡ് വിക്കറ്റില്‍ മൂന്നാം സിക്സും ഡീപ് എക്സ്ട്രാ കവറില്‍ നാലാം സിക്സറും പറത്തി ഗുര്‍നൂറിന്‍റെ പുഞ്ചിരി. വാലറ്റക്കാരന്‍റെ പോരാട്ടവീര്യത്തിന് കയ്യടിക്കാതിരിക്കാന്‍ ഗംഭീറിനും കഴിഞ്ഞില്ല. സന്തോഷം പ്രകടമാക്കിയുള്ള ഗംഭീറിന്റെ കയ്യടിയും ക്യാമറക്കണ്ണുകളൊപ്പിയെടുത്തു. ആദ്യ ടെസ്റ്റില്‍ ഗുര്‍നൂര്‍ പ്ലേയിങ് ഇലവനില്‍ ഇടം പിടിക്കാനുള്ള സാധ്യതകളും ഇതോടെ വര്‍ധിച്ചതായാണ് വിലയിരുത്തല്‍. ഫോം കണ്ടെത്താനുഴറുന്ന പ്രസിദ്ധ് കൃഷ്ണയ്ക്ക് പകരമാകും ഗുര്‍നൂര്‍ ടീമിലിടം പിടിക്കുക.

പന്തും യശസ്വിയും ജുറേലുമെല്ലാം നിരാശപ്പെടുത്തിയപ്പോള്‍ പടിക്കലിന്‍റെയും (142* )  ജഡേജയുടെ (63)യും ചെറുത്തുനില്‍പ്പാണ് ഇന്ത്യയെ ഒന്നാം ഇന്നിങ്സില്‍ 6ന് 357 എന്ന സ്കോറിലെത്തിച്ചത്. കെ.എല്‍.രാഹുലിനെയും ജഡേജയെയും കൂട്ടുപിടിച്ചാണ് പടിക്കല്‍ ഇന്ത്യയെ തകര്‍ച്ചയില്‍ നിന്ന് കരകയറ്റിയത്. ശ്രീലങ്ക 8ന് 363. സന്നാഹമല്‍സരമായതിനാല്‍ ഇരു ടീമുകള്‍ക്കും ആദ്യ ഇന്നിങ്സില്‍ 90 ഓവര്‍ വീതവും രണ്ടാം ഇന്നിങ്സില്‍ 45 ഓവര്‍ വീതവുമാകും അവസരം ലഭിക്കുക.15നാണ് ആദ്യ ടെസ്റ്റ്. 

ENGLISH SUMMARY:

During a warm-up Test match against Sri Lanka, Indian tailender Gurnoor Brar smashed four sixes in the final over bowled by spinner Dilum Sudheera. Remaining not out on 36 runs from 18 balls, Brar's explosive T20-style cameo drew immediate appreciation from head coach Gautam Gambhir. His impressive performance, alongside Devdutt Padikkal's solid 142-run knock and Ravindra Jadeja's half-century, lifted India to 357 for 6 in their first innings. This standout display significantly boosts Brar's chances of securing a spot in the playing eleven for the upcoming first Test starting on the 15th.