kerala-cricket-league-season-3-schedule-karyavattom-stadium-august-20

കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസണിന് ഇനി ഇരുപത് നാള്‍. 17 ദിവസം നീണ്ട് നില്‍ക്കുന്ന ക്രിക്കറ്റ് മാമാങ്കത്തിന്‍റെ മത്സരക്രമം പ്രഖ്യാപിച്ചു. ഓഗസ്റ്റ് ഇരുപതിന് ഉച്ചയ്ക്ക് 2.30ന് നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ കാലിക്കറ്റ് ഗ്ലോബ് സ്റ്റാര്‍സ് തൃശൂര്‍ ടൈറ്റന്‍സിനെ നേരിടും.

അന്നേ ദിവസം രാത്രി 7.30ന് നടക്കുന്ന രണ്ടാം മത്സരത്തില്‍ നിലവിലെ ചാംപ്യന്‍മാരായ കൊച്ചിന്‍ ബ്ലൂ ടൈഗേഴ്സ് കൊല്ലം സെയിലേഴ്സിനെ എതിരിടും. ഒഗസ്റ്റ് 4ന് നടക്കുന്ന സെമിഫൈനലുകളില്‍ പോയിന്‍റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാര്‍ നാലാം സ്ഥാനക്കാരുമായും രണ്ടാം സ്ഥാനക്കാര്‍ മൂന്നാം സ്ഥാനക്കാരുമായും ഏറ്റുമുട്ടും. സെപ്റ്റംബര്‍ 5നാണ് ഫൈനല്‍.  തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലാണ് എല്ലാ മത്സരങ്ങളും.

കുറഞ്ഞ വര്‍ഷം കൊണ്ട് രാജ്യത്തെ ജനപ്രയ പ്രാദേശിക ക്രിക്കറ്റ് ലീഗായി മാറിയിരിക്കുകയാണ് കേരള ക്രിക്കറ്റ് ലീഗ്. കഴിഞ്ഞ സീസണുകളില്‍ സ്റ്റാര്‍ സ്പോര്‍ടിസിലൂടെ മാത്രം നാല് കോടിയിലധികം പ്രേക്ഷകരാണ് മത്സരങ്ങള്‍ കണ്ടത്.

ഫാന്‍കോഡില്‍ 70 ലക്ഷം പേരും ഏഷ്യാനെറ്റ് പ്ലസില്‍ 1.34 കോടി പേരും തത്സമയം മത്സരങ്ങള്‍ ആസ്വദിച്ചു. തമിഴനാട് ക്രിക്കറ്റ് ലീഗ്, കര്‍ണാടക മഹാരാജ ട്രോഫി തുടങ്ങിയ വമ്പന്‍ ടൂര്‍ണമെന്‍റുകളെയാണ് കാഴ്ചക്കാരുടെ എണ്ണത്തില്‍ കേരള ക്രിക്കറ്റ് ലീഗ് പിന്നിലാക്കിയത്. 

ENGLISH SUMMARY:

The schedule for the third season of the Kerala Cricket League has been officially announced, with the 17-day tournament set to kick off on August 20. Calicut Globe Stars will face Thrissur Titans in the opening match, followed by a high-voltage clash between defending champions Cochin Blue Tigers and Kollam Sailors. All matches will take place at the Greenfield International Stadium in Karyavattom, Thiruvananthapuram. Building on its massive viewership success in previous years, the league has emerged as one of the country's premier regional cricket tournaments.