പലതവണ താന്‍ വഞ്ചിക്കപ്പെട്ടെന്ന് ക്രിക്കറ്റ് താരം പൃഥ്വി ഷായുടെ പ്രതിശ്രുത വധു അകൃതി അഗർവാൾ. ആരുടെയും പേര് പരാമര്‍ശിക്കാതെയാണ് അകൃതിയുടെ പോസ്റ്റ്. എന്നാല്‍ പോസ്റ്റിലൂടെ പൃഥ്വി ഷായെയാണ് ലക്ഷ്യം വെയ്ക്കുന്നതെന്നാണ് ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ പറയുന്നത്. ഈ വര്‍ഷം മാര്‍ച്ചിലാണ് ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞത്.
'എന്നെ പലതവണ വഞ്ചിച്ചു. എന്നിട്ടും ഞാൻ ഒന്നും മിണ്ടിയില്ല. ഇത്രയും മുന്നോട്ട് പോയതിന് ശേഷവും ഇങ്ങനെ സംഭവിക്കുമെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല..' എന്നായിരുന്നു അകൃതിയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറി. അവനെക്കുറിച്ച് സോഷ്യൽ മീഡിയയിൽ നിങ്ങൾ കാണുന്നതെല്ലാം എല്ലാം സത്യമാണ്, പ്രചരിക്കുന്ന എല്ലാ അഭ്യൂഹങ്ങളും സത്യമാണ് എന്നൊരു വരിയും സ്റ്റോറിയില്‍ ചേര്‍ത്തിട്ടുണ്ട്. നിലവില്‍ സ്റ്റോറി നീക്കം ചെയ്തിട്ടുണ്ട്.
വര്‍ഷങ്ങളുടെ പ്രണയത്തിന് ശേഷം മാര്‍ച്ചിലാണ് ഇരുവരും തമ്മിലുള്ള വിവാഹ നിശ്ചയം നടന്നത്. നടിയും സോഷ്യല്‍ മീഡിയ താരവുമാണ് അകൃതി. അതേസമയം, അഭ്യൂഹങ്ങളുണ്ടെങ്കിലും അകൃതി വിവാഹ നിശ്ചയത്തിന്‍റെ ചിത്രങ്ങള്‍ നീക്കുകയോ പൃഥ്വി ഷായെ ഇന്‍സ്റ്റഗ്രാമില്‍ നിന്നും അണ്‍ഫോളോ ചെയ്യുകയോ ചെയ്തിട്ടില്ല. ഇന്ത്യയുടെ അണ്ടര്‍-19 ലോകകപ്പ് വിന്നിങ് ക്യാപ്റ്റനായിരുന്നു പൃഥ്വി ഷാ. 2026 ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് താരമായിരുന്നെങ്കിലും ഒരു മല്‍സരത്തിലും കളിച്ചിരുന്നില്ല. ഫിറ്റ്നസ് പ്രശ്നങ്ങളും മോശം ഫോമും പൃഥ്വി ഷായുടെ കരിയറിനെ ബാധിച്ചിട്ടുണ്ട്.