തലശ്ശേരി ബികെ 55 ക്രിക്കറ്റ് ക്ലബും ടെലിച്ചറി ടൗൺ ക്രിക്കറ്റും ക്ലബും സംയുക്തമായി നടത്തുന്ന നാലാമത് സഖാവ് കോടിയേരി ബാലകൃഷ്ണൻ സ്മാരക വനിത T20 ക്രിക്കറ്റ് ടൂർണ്ണമെൻറിൽ റൈഡർസ് സിസിയെ 7 വിക്കറ്റിന് പരാജയപ്പെടുത്തി ബികെ 55 സുൽത്താൻ സിസ്റ്റേഴ്സ്. കണ്ണൂർ ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍റെ സഹകരണത്തോടെ തലശ്ശേരി കോണോർവയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മല്‍സരം.
ആദ്യം ബാറ്റ് ചെയ്ത റൈഡർസ് സിസി നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 119 റൺസെടുത്തു. റൈഡർസ് സി സിക്കു വേണ്ടി സിഎംസി നജ്ല 43 റൺസെടുത്തു. മറുപടിയായി ബികെ 55 സുൽത്താൻ സിസ്റ്റേഴ്സ് 16.4 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 120 റൺസ് നേടി വിജയിച്ചു. ബികെ 55 സുൽത്താൻ സിസ്റ്റർസിനു വേണ്ടി എംപി വൈഷ്ണ പുറത്താകാതെ 51 റൺസെടുത്തു. കളിയിലെ താരമായി എംപി വൈഷ്ണയും കളിയിലെ ഇമ്പാക്ട് താരമായി ഇഷ ജോബിനെയും തിരഞ്ഞെടുത്തു.
അതേസമയം, മറ്റൊരു മത്സരത്തിൽ കോസ്മോസ് സിസി നെസ്റ്റ് 7 വിക്കറ്റിന് ടെലിച്ചറി ടൗൺ സിസി ക്ലൗഡ്ബെറിയെ പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത് ടെലിച്ചറി ടൗൺ സിസി ക്ലൗഡ്ബെറി നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 151 റൺസെടുത്തു. ടെലിച്ചറി ടൗൺ സിസി ക്ലൗഡ്ബെറിക്കു വേണ്ടി അഷിമ ആന്റണി 60 റൺസും പി.അഖില 50 റൺസുമെടുത്തു. മറുപടിയായി കോസ്മോസ് സി സി നെസ്റ്റ് 19 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 153 റൺസ് നേടി വിജയ ലക്ഷ്യം കണ്ടു.
കോസ്മോസ് സിസി നെസ്റ്റിനു വേണ്ടി ഇന്ത്യൻ താരം ആശ ശോഭന 77 റൺസും ദിയ ഗിരീഷ് 38 റൺസുമെടുത്തു. കളിയിലെ താരമായി ആശ ശോഭനയും കളിയിലെ ഇമ്പാക്ട് താരമായി അഷിമ ആന്റണിയെയും തിരഞ്ഞെടുത്തു.