shivam-dube

ലോകകപ്പ് ഫൈനലില്‍ അവസാന ഓവര്‍ തൂക്കിയത് ശിവം ദുബെയാണ്. മൂന്നു ഫോറും രണ്ട് സിക്സറുമാണ് അവസാന ഓവറില്‍ ദുബെ അടിച്ചെടുത്തത്. ഈ ദുബൈയെ എട്ടു മണിക്കൂര്‍ യാത്രയില്‍ ഒന്നിച്ച് കിട്ടിയാല്‍ ആരാധകര്‍ കൂടും. ഈ റിസ്കെടുത്താണ് ലോകകപ്പ് ഫൈനലിന് ശേഷം ശിവം ദുബെ നാട്ടിലേക്ക് മടങ്ങിയത്. അഹമ്മദാബാദ്– മുംബൈ സായാജി എക്സ്പ്രസിന്‍റെ തേഡ് എസിയിലെ അപ്പര്‍ ബെര്‍ത്തിലാണ് ദുബെ 'ഒളിച്ച്' യാത്ര ചെയ്തത്. 

ദുബെയും ഭാര്യ അഞ്ജുമും സുഹൃത്തുമണ് ലോകകപ്പ് വിജയത്തിന് ശേഷം ട്രെയിനില്‍ യാത്ര തിരിച്ചത്. തിങ്കളാഴ്ച മുംബൈയിലേക്കുള്ള വിമാന സര്‍വീസുകളെല്ലാം റദ്ദാക്കിയതോടെയാണ് ശിവം ദുബെ യാത്ര ട്രെയിനിലാക്കിയത്. മക്കളായ നാലു വയസുകാരന്‍ അയനെയും രണ്ടു വയസുകാരി മെഹ്‍വിഷിനെയും കാണാനായിരുന്നു റിസ്കെടുത്തുള്ള യാത്ര. റോഡ് മാര്‍ഗം സഞ്ചരിക്കുന്നതിനേക്കാള്‍ വേഗം എത്തുമെന്നതിനാലാണ് ട്രെയിന്‍ തിരഞ്ഞെടുത്തതെന്ന് തേഡ് എസിയില്‍ ഒഴിവ് കണ്ടതു കൊണ്ടാണ് ടിക്കറ്റ് ബുക്ക് ചെയ്തതെന്നും ശിവം ദുബെ പറഞ്ഞു. 

തൊപ്പി ധരിച്ച് മാസകിട്ട് കൈ വരെ മറയ്ക്കുന്ന ടിഷര്‍ട്ടുമായിരുന്നു ട്രെയിനില്‍ ദുബൈയുടെ വേഷം. ട്രെയിന്‍ പുറപ്പെടുന്നതിന് അഞ്ചു മിനുറ്റു വരെ കാറില്‍ കാത്തിരുന്നു. പുലര്‍ച്ചെ 5.10 നാണ് ട്രെയിന്‍ അഹമ്മദാബാദില്‍ നിന്നും എടുത്തത്. ട്രെയിനില്‍ കയറിയ ഉടനെ കോച്ചിലെ അപ്പര്‍ ബെര്‍ത്തില്‍ കയറി കിടക്കുകയായിരുന്നു. ട്രെയിന്‍ യാത്രയിലെ ഏക പ്രതിസന്ധി ടിക്കറ്റ് പരിശോധന സമയത്തായിരുന്നു എന്നാണ് ദുബെ പറയുന്നത്. 

ദുബെ ക്രിക്കറ്റ് താരമാണോ എന്നാണ് ടിടിഇ ചോദിച്ചത്. 'ഏയ്, അല്ലല്ല. അദ്ദേഹം എവിടെ നിന്ന് വരാനാണ്?' എന്നാണ് അഞ്ജും മറുപടി നല്‍കിയതെന്ന് ശിവം ദുബൈ പറഞ്ഞു. വാഷ് റൂമിലേക്ക് പോയത് ഒഴികെ മുഴുവന്‍ സമയവും ബെര്‍ത്തില്‍ തന്നെയായിരുന്നു ദുബെ. ബോറിവാലിയില്‍ പകല്‌ വെളിച്ചത്തില്‍ ഇറങ്ങുന്നതായിരുന്നു മറ്റൊരു ഭയം. പൊലീസ് സുരക്ഷയോടെയാണ് ദുബെ പുറത്തിറങ്ങിയത്. 

ENGLISH SUMMARY:

After clinching the T20 World Cup 2026 title for India with a sensational final over, Shivam Dube made a daring journey from Ahmedabad to Mumbai in the 3rd AC coach of the Sayajigunj Express. With flights grounded, Dube chose the train to reach home quickly and see his children, Ayan and Mehvish. Disguised in a mask and hoodie, the hard-hitting all-rounder spent the entire 8-hour journey hidden on an upper berth. From a narrow escape during ticket checking to a police-escorted exit at Borivali, Dube shares the thrilling details of his 'undercover' commute after the historic win. Read the exclusive story of how the World Cup star avoided a fan frenzy while traveling as a common man.