കഴിഞ്ഞ ലോകകപ്പില്‍ മുഴുവന്‍ ബെഞ്ചില്‍, ഇത്തവണ ടീമിനൊരു ആവശ്യം വന്നപ്പോള്‍ മുന്നില്‍ നിന്നും നയിച്ച് ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ സൂര്യോദയമായി സഞ്ജു. 89 റണ്‍സാണ് ലോകകപ്പ് ഫൈനലില്‍ സഞ്ജു നേടിയത്. ഇന്ത്യന്‍ സ്കോറിങിന്‍റെ വേഗമുയര്‍ത്തി ഇന്നിങ്സുകളിലൊന്ന്. 45 പന്തില്‍ നിന്നാണ് സഞ്ജു 89 റണ്‍സെടുത്തത്. എട്ട് സിക്സും അഞ്ച് ഫോറും സഹിതമാണ് ഇന്നിങ്സ്. ഇന്ത്യയുടെ ടോപ്പ് സ്കോററായതിനൊപ്പം റെക്കോര്‍‍ഡുകളും തൂക്കിയ ഇന്നിങ്സാണ് ഫൈനലില്‍ സഞ്ജുവിന്‍റേത്. 

ഫൈനലില്‍ ഇന്ത്യന്‍ ടോപ്പ് ഓര്‍ഡര്‍ കിവീസിനെ അടിച്ചൊതുക്കി എന്നു പറയാം. ടോപ്പ് ഓര്‍ഡറിലെ മൂന്നു താരങ്ങളും 50 റണ്‍സിന് മുകളില്‍ സ്കോര്‍ ചെയ്തു. ലോകകപ്പ് ചരിത്രത്തില്‍ ആദ്യമായാണ് ഒരു ടീമിലെ ആദ്യ മൂന്നു ബാറ്റ്സമാന്‍മാരും അര്‍ധ സെഞ്ചറി നേടുന്നത്. 

ഇന്ത്യയുടെ ഫൈനലിലെ ഉയര്‍ന്ന സ്കോര്‍ എന്നതിനൊപ്പം ലോകകപ്പ് ഫൈനലിലെ ഏറ്റവും ഉയര്‍ന്ന സ്കോര്‍ കൂടിയാണ് സഞ്ജുവിന്‍റെ 89 റണ്‍സ്. 2016 ല്‍ മാര്‍ലോണ്‍ സാമുല്‍സ് നേടിയ 85 നോട്ടൗട്ട്, 2021 കെയിന്‍ വില്യംസണ്‍ നേിയ 85 റണ്‍സ് എന്നിവ സഞ്ജു മറികടന്നു. 

ഈ വര്‍ഷത്തെ ട്വന്‍റി 20 ലോകകപ്പിലെ ഏറ്റവും കൂടുതല്‍ സിക്സര്‍ നേടിയ താരം എന്ന റെക്കോര്‍ഡ് സഞ്ജുവിന്‍റെ പേരിലാണ്. 24 സിക്സറാണ് സഞ്ജു നേടിയത്. കഴിഞ്ഞ ലോകകപ്പില്‍ 20 സിക്സര്‍ നേടിയ ഫിന്‍ അലെന്‍റെ റെക്കോര്‍ഡാണ് സഞ്ജു മറികടന്നത്. എട്ട് സിക്സറാണ് സഞ്‍ജു ഫൈനലില്‍ മാത്രം നേടിയത്. 

ലോകകപ്പിന്‍റെ സെമിയിലും ഫൈനലിലും അര്‍ധ സെഞ്ചറി നേടിയ താരം എന്നതാണ് മറ്റൊരു റെക്കോര്‍ഡ്. 2009 ല്‍ പാക്കിസ്ഥാന്‍ താരം ഷാഹിദ് അഫ്രിദിയും 2014 വിരാട് കോലിയും മാത്രമാണ് ഈ നേട്ടം കൈവരിച്ചത്. ട്വന്‍റി ലോകകപ്പില്‍ ഏറ്റവും കൂടതല്‍ റണ്‍സ് നേടുന്ന ഇന്ത്യന്‍ താരം എന്ന റെക്കോര്‍ഡും സഞ്ജുവിന്‍റെ പേരിലായി. അഞ്ച് ഇന്നിങ്സുകളില്‍ 321 റണ്‍സാണ് സഞ്ജു സാംസണ്‍ നേടിയത്. 2014 ലോകകപ്പില്‍ 319 റണ്‍സ് നേടിയ വിരാട് കോലിയെയാണ് സഞ്ജു മറികടന്നത്. 

ENGLISH SUMMARY:

Sanju Samson scripted history at the Narendra Modi Stadium today, March 8, 2026, by leading India to a T20 World Cup title with a breathtaking 89 off 45 balls. His innings, decorated with 8 sixes and 5 fours, now stands as the highest individual score ever recorded in a T20 World Cup final, surpassing Marlon Samuels and Kane Williamson. Samson also shattered Virat Kohli’s long-standing record for the most runs by an Indian in a single T20 World Cup edition, finishing with 321 runs. In a historic first, India’s top three batsmen all scored half-centuries in the final, setting a target that proved insurmountable for New Zealand. Samson also ended the tournament as the highest six-hitter with 24 maximums, breaking Finn Allen’s previous record. By scoring fifties in both the semifinal and the final, he joins the elite company of Shahid Afridi and Virat Kohli. This redemption story, from being benched in the last edition to becoming the cornerstone of India’s victory, marks the true "sunrise" of Sanju Samson’s international career.