വിഡിയോ സ്ക്രീന്‍ഷോട്ട്
പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനെ ശ്രീലങ്കയും തേച്ചോ എന്നാണ് സോഷ്യല്‍ മീഡിയയിലെ സംസാരം. കൊളംബോയില്‍ നിന്നുള്ള താരങ്ങളുടെ ഒരു വിഡിയോ വൈറലായതിന് പിന്നാലെയാണ് സൗകര്യങ്ങളെ പറ്റിയുള്ള ചര്‍ച്ച ഉയര്‍ന്നത്. ഇന്‍ഡസ്ട്രിയല്‍ ഏരിയയ്ക്ക് സമാനമായ വഴിയിലൂടെ പാക്ക് താരങ്ങള്‍ ബസ് ഇറങ്ങി വരുന്ന വിഡിയോ ആണ് പ്രചരിക്കുന്നത്.
താരങ്ങളും സപ്പോര്‍ട്ടിങ് സ്റ്റാഫും വൃത്തിയില്ലാത്ത ഒരു ഫാക്ടറിക്ക് സമാനമായ സ്ഥലത്തൂകൂടി നടന്നുവരുന്നതാണ് വിഡിയോയിലുള്ളത്. ടീം പരിശീലനത്തിന് എത്തുന്നതാണോ ഹോട്ടലിലേക്ക് മടങ്ങുന്നതാണോ എന്താണെന്ന് വിഡിയോയില്‍ പറയുന്നില്ല. "ഇതാണ് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമിന് കൊളംബോയില്‍ ശ്രീലങ്കയും ഐസിസിയും നല്‍കിയ സൗകര്യം. ഒരു സിമന്റ് ഫാക്ടറിയിൽ നിന്ന് വരുന്നതായാണ് തോന്നുന്നത്" എന്നാണ് വിഡിയോ പങ്കുവച്ച് ഒരാള്‍ എക്സില്‍ കുറിച്ചത്.
പാക്കിസ്ഥാന് കിട്ടേണ്ട ആതിഥ്യമര്യാദയാണ് ലഭിച്ചതെന്നാണ് വിഡിയോയ്ക്ക് വന്ന ഒരു കമന്‍റ്. ശ്രീലങ്കന്‍ ടീമിന് പാക്കിസ്ഥാനില്‍ ലഭിച്ചത് ഭീകരാക്രമണമായിരുന്നു എന്നാണ് ഒരാള്‍ കമന്‍റിട്ടത്. ഏതോ വീടിന്‍റെ അടുക്കള മുറ്റത്താണ് പാക്കിസ്ഥാന്‍ ടീമിന്‍റെ പരിശീലനം എന്നും കമന്‍റുണ്ട്.
അതേസമയം, ഇന്നലെ യു.എസിനെതിരെ നടന്ന രണ്ടാം മത്സരത്തില്‍ പാക്കിസ്ഥാന്‍ 32 റണ്‍സിന് ജയിച്ചു. ആദ്യം ബാറ്റു ചെയ്ത പാക്കിസ്ഥാന്‍ 190 റണ്‍സെടുത്തു. സാഹിബ്‌സാദ ഫർഹാൻ 73 റണ്‍സും ബാബര്‍ അസം 46 റണ്‍സും നേടി. യു.എസ്എയ്ക്ക് 20 ഓവറില്‍ 158 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. അര്‍ധ സെഞ്ചറി നേടിയ പാക്ക് താരം സഹിബ്സദ ഫർഹാനാണു കളിയിലെ താരം. മറുപടി ബാറ്റിങ്ങിൽ 30 പന്തിൽ 51 റൺസെടുത്ത ശുഭം രഞ്ജനെയാണ് യുഎസിന്റെ ടോപ് സ്കോറർ. ശയൻ ജഹാംഗിർ 34 പന്തില്‍ 49 റണ്‍സ് നേടി.