Shreyas Iyer during IPL 2025 (PTI Photo/Atul Yadav)
ബിസിസിഐ സെന്റർ ഓഫ് എക്സലൻസിൽ (CoE) നിന്ന് അനുമതി ലഭിക്കാത്തതിനാൽ പരുക്കിനെ തുടര്‍ന്ന് വിശ്രമത്തിലായിരുന്ന ഇന്ത്യന്‍ താരം ശ്രേയസ് അയ്യരുടെ കളിക്കളത്തിലേക്കുള്ള തിരിച്ചുവരവ് വൈകിയേക്കുമെന്ന് സൂചന. നേരത്തെ ഡിസംബർ 30 ന് ശ്രേയസിന് റിട്ടേൺ ടു പ്ലേ (ആർടിപി) സർട്ടിഫിക്കറ്റ് ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ. തുടര്‍ന്ന് ജനുവരി 3 നും 6 നും നടക്കുന്ന വിജയ് ഹസാരെ ട്രോഫിയിലും ജനുവരി 11 ന് ആരംഭിക്കുന്ന ന്യൂസിലൻഡിനെതിരായ ഏകദിനത്തിലും ശ്രേയസ് കളിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ശ്രേയസിന് റിട്ടേൺ ടു പ്ലേ ലഭിക്കാൻ കുറഞ്ഞത് ഒരു ആഴ്ച കൂടി കാത്തിരിക്കേണ്ടി വരും.
India's Shreyas Iyer (L) reacts in pain after falling on the ground while taking a catch to dismiss Australia's Alex Carey during the third one-day international (ODI) men's cricket match between Australia and India at the Sydney Cricket Ground in Sydney on October 25, 2025. (Photo by Saeed KHAN / AFP) / -- IMAGE RESTRICTED TO EDITORIAL USE - STRICTLY NO COMMERCIAL USE --
നിലവില്‍ ബിസിസിഐയുടെ ബെംഗളൂരുവിലെ സെന്‍റര്‍ ഫോര്‍ എക്സലന്‍സില്‍ പരിശീലനത്തിലാണ് താരം. ആരോഗ്യ പ്രശ്നങ്ങളില്ലാതെ ബാറ്റ് ചെയ്യുന്നുണ്ടെങ്കിലും ശരീരഭാരം വേഗത്തില്‍ കുറയുന്നതാണ് അദ്ദേഹത്തിന്‍റെ തിരിച്ചുവരവ് വൈകിപ്പിക്കുന്നത്. പരുക്ക് പറ്റിയതിന് ശേഷം ഏകദേശം 6 കിലോ ഭാരം കുറഞ്ഞിട്ടുണ്ട്. ഒരു പരിധി വരെ അദ്ദേഹം ശരീരഭാരം വീണ്ടെടുത്തിട്ടുണ്ടെങ്കിലും പേശികളുടെ അളവ് കുറഞ്ഞിട്ടുണ്ട്. ഇത് ശ്രേയസിന്‍റെ ഒപ്റ്റിമൽ സ്ട്രെങ്ത് ലെവലിനെ ബാധിച്ചിട്ടുണ്ട്. പൂർണ്ണമായ രോഗമുക്തിയാണ് പ്രധാനമെന്നും അതിനില്ല മെഡിക്കൽ ടീം റിസ്ക് എടുക്കില്ലെന്നും ബിസിസിഐയെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അതേസമയം, ശ്രേയസ് ഇതിനകം പരിശീലനവും ജിമ്മും പുനരാരംഭിച്ചിട്ടുണ്ട്.
ഒക്ടോബറില്‍ നടന്ന ഓസീസ് പര്യടനത്തിനിടെയാണ് ശ്രേയസ് അയ്യര്‍ക്ക് വയറിന് പരുക്കേറ്റത്. മൂന്നാം ഏകദിനത്തിനിടെ ഫീല്‍ഡ് ചെയ്യുമ്പോഴാണ് പന്ത് ശ്രേയസിന്‍റെ ഇടത്തേ വാരിയെല്ലിന് സമീപത്തുള്ള പേശികളില്‍ അടിച്ച് കൊണ്ടത്. ആന്തരീക രക്തസ്രാവം സംഭവിച്ച താരത്തിന് യഥാസമയം ചികില്‍സ നല്‍കാനായതാണ് രക്ഷയായത്. പരുക്കേറ്റതോടെ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയും സയീദ് മുഷ്താഖ് അലി ട്രോഫിയും താരത്തിന് നഷ്ടമായിരുന്നു.