Thiruvananthapuram: India s Shafali Verma plays a shot during the third T20 International cricket match of a series between India Women and Sri Lanka Women, at Greenfield International Stadium, in Thiruvananthapuram, Kerala, Friday, Dec. 26, 2025. (PTI Photo) (PTI12_26_2025_000522A)
ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ട്വന്റി20യിൽ ഇന്ത്യയ്ക്ക് എട്ടു വിക്കറ്റ് ജയം. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഷെഫാലി വര്‍മയുടെ തകര്‍പ്പന്‍ അര്‍ധസെഞ്ചറിയുടെ പിന്‍ബലത്തിലാണ് ഇന്ത്യന്‍ജയം. 79 റണ്‍സെടുത്ത ഷെഫാലി വര്‍മയുടെ മിന്നും ബാറ്റിങ്ങാണ് ഇന്ത്യയ്ക്ക് അനായാസ ജയം സമ്മാനിച്ചത്. 113 റൺസ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 13.2 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യംകണ്ടു.
സ്മൃതി മന്ദാന (1) , ജെമീമ റോഡ്രിഗസ് (9), ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ (21) റണ്‍സെടുത്തു. 42 പന്തില്‍ 1 1 ഫോറും 3 സിക്സിന്റെയും അകമ്പടിയോടെയാണ് ഷെഫാലിയുടെ അര്‍ധസെഞ്ചറി. അഞ്ച് മല്‍സരങ്ങളുടെ പരമ്പരയില്‍ ആദ്യ മൂന്ന് മല്‍സരങ്ങളും ഇന്ത്യന്‍ വനിതകള്‍ ജയിച്ച് പരമ്പര സ്വന്തമാക്കി. അടുത്ത രണ്ട് മല്‍സരങ്ങള്‍ക്കും കാര്യവട്ടം സ്റ്റേഡിയം തന്നെയാണ് വേദിയാകുന്നത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ശ്രീലങ്ക 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 112 റൺസെടുത്തു. രേണുക സിങ് ഇന്ത്യയ്ക്കായി നാലു വിക്കറ്റുകളും ദീപ്തി ശർമ മൂന്നു വിക്കറ്റുകളും വീഴ്ത്തി. 32 പന്തില്‍ 27 റൺസെടുത്ത ഇമേഷ ദുലാനിയാണ് ശ്രീലങ്കയുടെ ടോപ് സ്കോറർ. ഹാസിനി പെരേര (18 പന്തിൽ 25), കവിഷ ദിൽഹരി (13 പന്തിൽ 20), കൗശിനി നുത്യാംഗന (16 പന്തില്‍ 19) എന്നിവരാണ് ശ്രീലങ്കൻ നിരയിലെ മറ്റു പ്രധാന സ്കോറർമാർ.