വിജയ് ഹസാരെ ടൂര്‍ണമെന്റിനുള്ള പഞ്ചാബ് ടീമില്‍ ശുഭ്മന്‍ ഗില്ലും അർഷ്ദീപ് സിങ്ങും അഭിഷേക് ശര്‍മയും. ദേശീയ ഏകദിന ചാംപ്യൻഷിപ്പിൽ പ്രമുഖ താരങ്ങൾ നിർബന്ധമായും പങ്കെടുക്കണമെന്ന ബിസിസിഐ നിര്‍ദേശിച്ചിരുന്നു.
ട്വന്റി20 ലോകകപ്പ് ടീമിൽ ഇടം നേടാനാകാതെ പോയ ഗില്ലിനും ഇന്ത്യൻ പരിമിത ഓവർ ടീമിലെ സ്ഥിരം സാന്നിധ്യമായ അർഷ്ദീപിനും ആദ്യ രണ്ടോ മൂന്നോ മത്സരങ്ങളിൽ മാത്രമേ കളിക്കാനായേക്കൂ. ജനുവരി 11ന് ന്യൂസീലൻഡിനെതിരായ ഏകദിന പരമ്പര തുടങ്ങുന്നതിനാലാണിത്. ഫേവറിറ്റുകളായ മുംബൈ ഉൾപ്പെടുന്ന ഗ്രൂപ്പ് സിയിലാണ് പഞ്ചാബ്.
ഡിസംബർ 24ന് മഹാരാഷ്ട്രയ്ക്കെതിരെയും 26ന് ഛത്തീസ്ഗഡിനെതിരെയുമാണ് ടീമിന്റെ മത്സരങ്ങൾ. ഈ കളികളിൽ ഗില്ലും അർഷ്ദീപും കളത്തിലിറങ്ങുമെന്നാണ് പ്രതീക്ഷ. മുംബൈയ്ക്കായി രോഹിത് ശര്‍മയും ഡല്‍ഹിക്കായി വിരാട് കോലിയും ഋഷഭ് ഹര്‍ഷിത് റാണയും കളിക്കും.