Ranchi: India s Ruturaj Gaikwad during a training session on the eve of the first ODI cricket match of a series between India and South Africa, in Ranchi, Jharkhand, Saturday, Nov. 29, 2025. (PTI Photo/Kamal Kishore) (PTI11_29_2025_000163B)
ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയോട് തോറ്റതിന്‍റെ നാണക്കേട് ഏകദിനത്തില്‍ തീര്‍ക്കാന്‍ ഇന്ത്യ ഇന്നിറങ്ങും. ഉച്ചയ്ക്ക് ഒന്നരയ്ക്ക് റാഞ്ചിയിലാണ് കളി. കഴുത്തിന് പരുക്കേറ്റ് ഗില്‍ വിശ്രമത്തിലായതിനാല്‍ കെ.എല്‍.രാഹുലാണ് ടീമിനെ നയിക്കുക. കോലിയിലും രോഹിതിലുമാണ് ആരാധകരുടെ കണ്ണും പ്രതീക്ഷയും. ഓസീസിനെതിരായ പരമ്പരയില്‍ അര്‍ധ സെഞ്ചറിയുമായി കോലിയും സെഞ്ചറിയും അര്‍ധ സെഞ്ചറിയുമായി രോഹിതും ഫോമിലേക്ക് മടങ്ങിയെത്തിയിരുന്നു. ദക്ഷിണാഫ്രിക്കയ്ക്കെതിരെയും ഇരുവരും പ്രകടനം തുടരുമെന്നാണ് പ്രതീക്ഷ. യശസ്വിക്കൊപ്പം രോഹിത് ഓപ്പണറാകുമെന്നാണ് കരുതുന്നത്. കോലി മൂന്നാമനായും ഇറങ്ങും.
Ranchi: India's captain KL Rahul with teammate Virat Kohli during a training session ahead of the first ODI cricket match against South Africa, in Ranchi, Jharkhand, Friday, Nov. 28, 2025. (PTI Photo/Kamal Kishore)(PTI11_28_2025_000318A)
നാലാമനായി പന്തോ അതോ റിതുരാജോ എന്നതില്‍ തീരുമാനമായിട്ടില്ല. മധ്യനിരയില്‍ ഋതുരാജിനെ ഉള്‍പ്പെടുത്തുകയും പന്തിനെ സ്പെഷലിസ്റ്റായി പരിഗണിക്കുകയും ചെയ്തേക്കുമെന്നാണ് വിലയിരുത്തല്‍. 'ഋതു ടോപ് ക്ലാസ് പ്ലേയറാണ്. മികച്ച പ്രകടനം പുറത്തെടുക്കാന്‍ ഋതുവിന് അവസരം നല്‍കുന്നതിനായി ശ്രമിക്കുകയാണ്. ഋതുവിന്‍റെ പ്രതിഭയെ കുറിച്ചോ, കളിക്കാരനെന്ന നിലയിലുള്ള പ്രകടനത്തെ കുറിച്ചോ ഒരു ചോദ്യവും ഉദിക്കുന്നില്ലെന്നും ശരിയായ സമയത്ത് ശരിയായ അവസരം ലഭിക്കുമെന്നും' ക്യാപ്റ്റന്‍ രാഹുല്‍ വ്യക്തമാക്കി. ഋതുരാജ് പ്ലേയിങ് ഇലവനില്‍ ഇടം പിടിക്കുമെന്നും രാഹുല്‍ വിക്കറ്റ് കീപ്പറാകുമെന്നും പന്ത് പുറത്തിരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ക്യാപ്റ്റനായ രാഹുല്‍ അഞ്ചാമനായി ഇറങ്ങുമെന്നും രവീന്ദ്ര ജഡേജും വാഷിങ്ടണ്‍ സുന്ദറും പിന്നാലെയെത്തുമെന്നുമാണ് പ്രതീക്ഷിക്കുന്നത്. സ്പെഷലിസ്റ്റ് സ്പിന്നറായി കുല്‍ദീപ് യാദവിനെയാണ് ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. പേസില്‍ ഹര്‍ഷിത് റാണയും അര്‍ഷ്ദീപും ഒപ്പം പ്രസിദ്ധ് കൃഷ്ണയും ചേരും. ബുംറയ്ക്ക് വിശ്രമം അനുവദിച്ചിട്ടുണ്ട്. പ്ലേയിങ് ഇലവന്‍ സാധ്യത ഇങ്ങനെ: രോഹിത് ശര്‍മ, യശസ്വി ജയ്സ്വാള്‍, വിരാട് കോലി, റിതുരാജ് ഗെയ്ക്ക്വാദ്/ പന്ത്, കെ.എല്‍.രാഹുല്‍, രവീന്ദ്ര ജഡേജ, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിങ്, പ്രസിദ്ധ് കൃഷ്ണ.
മൂന്ന് ഏകദിന മല്‍സരങ്ങളാണ് പരമ്പരയിലുള്ളത്. ദക്ഷിണാഫ്രിക്കയുടെ പ്ലേയിങ് ഇലവന്‍ സാധ്യത: ക്വിന്‍റന്‍ ഡി കോക്, റയാന്‍ റിക്കല്‍റ്റന്‍, ടെംബ ബവൂമ, എയ്ഡന്‍ മാര്‍ക്രം, മാത്യു ബ്രിറ്റ്സ്കി, ഡിയേവാള്‍ഡ് ബ്രെവിസ്, കോര്‍ബിന്‍ ബോഷ്, മാര്‍കോ യാന്‍സന്‍, കേശവ് മഹാരാജ്, ലുങ്ഗി എന്‍ഗിഡി, സുബ്രായന്‍.