South Africa's players celebrate the dismissal of India's Washington Sundar on the fifth day of the second cricket test match between India and South Africa in Guwahati, India, Saturday, Nov. 22, 2025. (AP Photo/Anupam Nath)
കൊല്‍ക്കത്തയ്ക്ക് പിന്നാലെ ഗുവാഹത്തി ടെസ്റ്റിലും ഇന്ത്യയ്ക്ക് ദയനീയ തോല്‍വി. ദക്ഷിണാഫ്രിക്കയോട് 408 റണ്‍സിനാണ് ഇന്ത്യ തോറ്റത്. ഇന്ത്യയുടെ രണ്ടാം ഇന്നിങ്സ് 140ല്‍ അവസാനിച്ചു. പ്രതിരോധിക്കാനുള്ള ശ്രമം പോലും ഇന്ത്യന്‍ നിരയില്‍ നിന്നുമുണ്ടായില്ല. 84 പന്തില്‍ 54 റണ്‍സെടുത്ത രവീന്ദ്ര ജഡേജ മാത്രമാണ് ആശ്വസിക്കാനുള്ള വക നല്‍കിയത്. കുല്‍ദീപ് യാദവിനെ സിമോണ്‍ ഹാര്‍മര്‍ പുറത്താക്കി. ധ്രുവ് ജുറേലും പന്തും നിരാശപ്പെടുത്തി.
Guwahati: South Africa's Simon Harmer, right, with teammate celebrates the wicket of India's Kuldeep Yadav during the fifth day of the second Test cricket match between India and South Africa, at ACA Stadium, Barsapara in Guwahati, Wednesday, Nov. 26, 2025. (PTI Photo)(PTI11_26_2025_000051A)
25 വര്‍ഷത്തിനിടെ ഇതാദ്യമായാണ് ദക്ഷിണാഫ്രിക്ക ഇന്ത്യയില്‍ ടെസ്റ്റ് പരമ്പര ജയിക്കുന്നത്. 549 എന്ന അസാധ്യ വിജയലക്ഷ്യവുമമായി ഇറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തിലേ ഓപ്പണര്‍മാരായ യശസ്വിയെയും കെ.എല്‍.രാഹുലിനെയും നഷ്ടമായി. അഞ്ചാം ദിനത്തില്‍ ചീട്ടുകൊട്ടാരം പോലെ ഇന്ത്യ തകര്‍ന്നു. സിമോണ്‍ ഹാര്‍മറും മുത്തുസാമിയും ഇന്ത്യന്‍ ബാറ്റര്‍മാരെ നിലംതൊടീച്ചില്ല. 37 റണ്‍സ് മാത്രം വഴങ്ങി ആറു വിക്കറ്റ് ഹാര്‍മര്‍ നേടിയപ്പോള്‍ കേശവ് മഹാരാജും മുത്തുസാമിയും ജാന്‍സനും മോശമാക്കിയില്ല. ഒന്നാം ഇന്നിങ്സില്‍ 48 റണ്‍സ് വഴങ്ങി ആറു വിക്കറ്റുകളാണ് ജാന്‍സന്‍ നേടിയത്.
നേരത്തെ കൊല്‍ക്കത്തയില്‍ നടന്ന ആദ്യ ടെസ്റ്റില്‍ 30 റണ്‍സിനായിരുന്നു ഇന്ത്യയുടെ തോല്‍വി.400 ലേറെ റണ്‍സിന് ഇന്ത്യയെ അവരുടെ ഹോം ഗ്രൗണ്ടില്‍ തോല്‍പ്പിക്കുന്ന ആദ്യ ടീമായും ദക്ഷിണാഫ്രിക്ക മാറി. 2004 ല്‍ ഓസീസിനെതിരെ 342 റണ്‍സിന്‍റെ തോല്‍വി ഇന്ത്യ വഴങ്ങിയിരുന്നു. 1996ലാണ് ദക്ഷിണാഫ്രിക്ക ഇതിന് മുന്‍പ് ഇന്ത്യയില്‍ കൂറ്റന്‍ ജയം നേടിയിട്ടുള്ളത്.