Image Credit:AFP
ഗുവാഹത്തിയില്‍ ഇന്ത്യ ഏറ്റുവാങ്ങിയത് രാജ്യത്തിന്‍റെ ടെസ്റ്റ് ചരിത്രത്തിലെ റണ്‍സ് അടിസ്ഥാനത്തിലുളള ഏറ്റവും വലിയ തോല്‍വി. 408 റണ്‍സിനാണ് ദക്ഷിണാഫ്രിക്ക ഇന്ത്യയെ മുട്ടുകുത്തിച്ചത്. പരമ്പരയിലെ രണ്ടാം മല്‍സരത്തില്‍ ദക്ഷിണാഫ്രിക്ക ഒന്നാമിന്നിങ്സില്‍ 489 റണ്‍സും രണ്ടാമിന്നിങ്സില്‍ 5 വിക്കറ്റിന് 260 റണ്‍സുമെടുത്തപ്പോള്‍ ഇന്ത്യയ്ക്ക് രണ്ടിന്നിങ്സിലുമായി 341 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളു. ഇതോടെ സ്വന്തം മണ്ണില്‍ തുടര്‍ച്ചയായി രണ്ടാം ടെസ്റ്റ് പരമ്പരയും ഇന്ത്യ നഷ്ടപ്പെടുത്തി.
21 വര്‍ഷം മുന്‍പാണ് ഇന്ത്യ ടെസ്റ്റ് ക്രിക്കറ്റില്‍ ഇതിനുമുന്‍പുള്ള വലിയ തോല്‍വി ഏറ്റുവാങ്ങിയത്. നാഗ്പൂരില്‍ ഓസ്ട്രേലിയ ഇന്ത്യയെ തോല്‍പ്പിച്ചത് 342 റണ്‍സിന്. അതിനുമുന്‍പ് 2006ല്‍ പാക്കിസ്ഥാനോട് കറാച്ചിയില്‍ 341 റണ്‍സിന്‍റെ തോല്‍വി ഇന്ത്യ ഏറ്റുവാങ്ങിയിട്ടുണ്ട്. 2007ല്‍ മെല്‍ബണില്‍ ഓസ്ട്രേലിയയോട് തോറ്റത് 337 റണ്‍സിനായിരുന്നു. 2017ല്‍ പുനെയില്‍ ഓസ്ട്രേലിയയോട് 333 റണ്‍സിന് തോറ്റതാണ് ഇന്ത്യയുടെ ഏറ്റവും വലിയ അഞ്ചാമത്തെ തോല്‍വി.
ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയുടെ വലിയ തോല്‍വികള്‍
മാര്‍ജിന്‍ വിജയി വേദി വര്‍ഷം
408 റണ്‍സ് ദക്ഷിണാഫ്രിക്ക ഗുവാഹത്തി 2025
342 റണ്‍സ് ഓസ്ട്രേലിയ നാഗ്പുര്‍ 2004
341 റണ്‍സ് പാക്കിസ്ഥാന്‍ കറാച്ചി 2006
337 റണ്‍സ് ഓസ്ട്രേലിയ മെല്‍ബണ്‍ 2007
333 റണ്‍സ് ഓസ്ട്രേലിയ പുനെ 2017
329 റണ്‍സ് ദക്ഷിണാഫ്രിക്ക കൊല്‍ക്കത്ത 1996
328 റണ്‍സ് ദക്ഷിണാഫ്രിക്ക ഡര്‍ബന്‍ 1996
319 റണ്‍സ് ഇംഗ്ലണ്ട് നോട്ടിങ്ങാം 2011
300 റണ്‍സ് ഓസ്ട്രേലിയ പെര്‍ത്ത് 1992
298 റണ്‍സ് ഓസ്ട്രേലിയ അഡ്‍ലെയ്ഡ് 2012