ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള അഞ്ചാം ട്വന്റി 20 മല്‍സരം ഇന്ന്. പരമ്പരയില്‍ ഇന്ത്യ 2–1ന് മുന്നിലാണ്. അവസാന മല്‍സരം വിജയിച്ച് പരമ്പര സ്വന്തമാക്കുകയാണ് ഇന്ത്യന്‍ ടീമിന്റെ ലക്ഷ്യം. എന്നാല്‍ സ്വന്തം മണ്ണില്‍ പരമ്പര നഷ്ടം ഒഴിവാക്കാന്‍ ഓസ്ട്രേലിയ്ക്ക് വിജയം അനിവാര്യമാണ്. ബാറ്റിങിലെ സ്ഥിരതയില്ലായ്മയാണ് ഇന്ത്യന്‍ ടീം നേരിടുന്ന പ്രശ്നം.
ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെയും വൈസ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന്റെയും മോശം ഫോമാണ് ഇന്ത്യയ്ക്ക് തലവേദനയാകുന്നത്. ഇന്ത്യന്‍ സ്പിന്നര്‍മാര്‍ ഒരുക്കുന്ന വെല്ലുവിളിയെ മറികടക്കാനാകും ഓസ്ട്രേലിയ ശ്രമിക്കുക. ഇന്ത്യന്‍ സ്പിന്‍ നിരയെ നേരിടാന്‍ കഴിയാതെയാണ് ഓസീസ് നാലാം ട്വന്റി 20 പരാജയപ്പെട്ടത്. മിച്ചല്‍ മാര്‍ഷ്, മാര്‍ക്സ് സ്റ്റോയിനിസ്, ടിം ഡേവിഡ് എന്നിവരെ അമിതമായി ആശ്രയിക്കുന്നതും ഓസീസിന് തിരിച്ചടിയാണ് . ഇന്ന് ഉച്ചയ്ക്ക് 1.45 മുതലാണ് മല്‍സരം