വിരാട് കോലിക്കും രോഹിത് ശര്‍മയ്ക്കും ഏകദിന ടീമില്‍ സ്ഥാനം നിലനിര്‍ത്തണമെങ്കില്‍ വിജയ് ഹസാരെ ടൂര്‍ണമെന്റില്‍ കളിക്കണമെന്ന് നിബന്ധന. ഇരുവരെയും ടീമില്‍ ഉള്‍പ്പെടുത്താന്‍ ഡല്‍ഹി, മുംബൈ ക്രിക്കറ്റ് അസോസിയേഷനുകള്‍ക്ക് ദേശീയ സെലക്ടര്‍മാര്‍ നിര്‍ദേശം നല്‍കി.
2027 ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലേക്ക് വിരാട് കോലിയെയും രോഹിത് ശര്‍മയെയും സെലക്ടര്‍മാര്‍ പരിഗണിക്കുന്നില്ല. ലോകകപ്പിന് മുമ്പ് യുവതാരങ്ങള്‍ക്ക് അവസരം നല്‍കി ആത്മവിശ്വാസം വളര്‍ത്തുകയാണ് ലക്ഷ്യം. ഇതോടെ നിലവിലെ ഏകദിന ടീമില്‍ കോലിക്കും രോഹിത്തിനും സ്ഥാനം നിലനിര്‍ത്തണമെങ്കില്‍ വിജയ് ഹസാരെ ടൂര്‍ണമെന്റില്‍ കളിച്ചിരിക്കണമെന്ന നിബന്ധന സെലക്ടര്‍മാര്‍ വച്ചുകഴിഞ്ഞു. ഇരുവരെയും ടീമില്‍ ഉള്‍പ്പെടുത്തണമെന്ന് ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷനും മുംബൈ ക്രിക്കറ്റ് അസോസിയേഷനും ദേശീയ സെലക്ടര്‍മാര്‍ നിര്‍ദേശം നല്‍കി. നിബന്ധന നിരസിച്ചാല്‍ ഓസ്ട്രേലിയന്‍ പര്യടനമായിരിക്കും ഇരുവരെയും ഇന്ത്യന്‍ ജേഴ്സിയില്‍ അവസാനമായി കാണുന്ന പരമ്പര. ഈ മാസം 19ാം തിയതി മുതലാണ് ഓസീസ് പര്യടനം. ഡിസംബറിലാണ് വിജയ് ഹസാരെ ടൂര്‍ണമെന്റ്. ആന്ധ്രയ്ക്കെതിരെയാണ് ഡല്‍ഹിയുടെ ആദ്യ മല്‍സരം.സിക്കിമാണ് മുംബൈയുടെ ആദ്യ എതിരാളികള്‍.