രവീന്ദ്ര ജഡേജ, ധ്രുവ് ജുറേല്‍
മൂന്ന് സെഞ്ചറികളുടെ കരുത്തില്‍ വെസ്റ്റ്ഇന്‍ഡീസിനെതിരായ ടെസ്റ്റില്‍ ഇന്ത്യന്‍ മുന്നേറ്റം. കെ.എല്‍.രാഹുലും ധ്രുവ് ജുറേലും രവീന്ദ്ര ജഡേജയും സെഞ്ചറിയടിച്ചു. അഞ്ചുവിക്കറ്റിന് 448 റണ്‍സെന്ന നിലയില്‍ രണ്ടാം ദിനം കളിയവസാനിപ്പിക്കുമ്പോള്‍ ഇന്ത്യയ്ക്ക് 286 റണ്‍സിന്റെ ലീഡുണ്ട്.
Ahmedabad: India's KL Rahul celebrates his century during the second day of the first Test cricket match between India and West Indies at the Narendra Modi Stadium in Ahmedabad, Gujarat, Friday, Oct. 3, 2025. (PTI Photo/Shashank Parade)(PTI10_03_2025_000052B)
രണ്ടിന് 121 റണ്‍സെന്ന നിലയില്‍ രണ്ടാം ദിനം തുടങ്ങിയ ഇന്ത്യയ്ക്കായി ആദ്യ സെഞ്ചുറി കെ.എല്‍.രാഹുലിന്റെ വക. സ്വന്തം തട്ടകത്തില്‍ ഒന്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷം നേടിയത് ടെസ്റ്റ് കരിയറിലെ പതിനൊന്നാം സെഞ്ചുറി. തൊട്ടുപിന്നാലെ പുറത്തായ രാഹുലിന് ശേഷം നൂറു തികച്ചത് ധ്രുവ് ജുറേല്‍. രാജ്യാന്തര കരിയറില്‍ ഇരുപത്തിനാലുകാരന്റെ ആദ്യ സെഞ്ചറി.
3 സിക്സറുകളുടെ അകമ്പടിയോടെ 125 റണ്‍സുമായി ജുറേല്‍ പുറത്ത് പോയതിന് പിന്നാലെ ജഡേജയുടെ വക ആഘോഷം. അഞ്ച് സിക്സറുകളും ആറ് ബൗണ്ടറികളും പറത്തി ടെസ്റ്റിലെ അഞ്ചാം സെഞ്ചറി.
രാവിലെ ശുഭ്മാന്‍ ഗില്‍ 50 റണ്‍സെടുത്ത് പുറത്തായി. മറുവശത്ത് ആറ് ബോളര്‍മാരാണ് അഹമ്മദാബാദ് പിച്ചില്‍ ഇന്ത്യന്‍ താരങ്ങളെ പിടിച്ചുകെട്ടാനിറങ്ങി ക്ഷീണിച്ചത്. രണ്ടാം ദിനം കളിയവസാനിക്കുമ്പോള്‍ 104 റണ്‍സോടെ രവീന്ദ്ര ജഡേജയും 9 റണ്‍സോടെ വാഷിങ്ടണ്‍ സുന്ദറുമാണ് ക്രീസില്‍. മൂന്നാം ദിനം കളിതുടങ്ങുമ്പോള്‍ ഇന്ത്യ എപ്പോള്‍ ഡിക്ലയര്‍ ചെയ്യുമെന്നാണ് ഉറ്റുനോക്കുന്നത്.