ഫയല്‍ ചിത്രം

ഏഷ്യാ കപ്പില്‍ യുഎഇ– പാക്കിസ്ഥാന്‍ മല്‍സരത്തെ ചൊല്ലിയുള്ള അനിശ്ചിതത്വങ്ങള്‍ക്ക് വിരാമം. പാക്കിസ്ഥാന്‍ മല്‍സരത്തിനിറങ്ങി. ടോസ് നേടിയ യുഎഇ പാക്കിസ്ഥാനെ ബാറ്റിങിനയച്ചു. എട്ടുമണിക്ക് തുടങ്ങേണ്ട മല്‍സരം ഒരുമണിക്കൂര്‍ വൈകിയാണ് ആരംഭിച്ചത്. ജയിക്കുന്നവര്‍ സൂപ്പര്‍ ഫോറിലെത്തും. മാച്ച് റഫറിയായി ആന്‍ഡി പൈക്രോഫ്റ്റ് തുടരും. പൈക്രോഫ്റ്റിനെ മാറ്റണമെന്നായിരുന്നു പാക്കിസ്ഥാന്‍റെ ആവശ്യമെങ്കിലും രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) വിസമ്മതിക്കുകയായിരുന്നു.

യുഎഇക്കെതിരായ മല്‍സരത്തില്‍ നിന്ന് പാകിസ്ഥാന്‍ പിന്‍മാറിയേക്കുമെന്നായിരുന്നു ആദ്യം വന്ന റിപ്പോര്‍ട്ടുകള്‍. മല്‍സരത്തിന്‍റെ റഫറിയുടെ സ്ഥാനത്ത് നിന്ന് ആൻഡി പൈക്​റോഫ്റ്റിനെ മാറ്റാൻ പാകിസ്ഥാന്‍ ആവശ്യപ്പെട്ടെങ്കിലും രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) വിസമ്മതിച്ചിരുന്നു. ഇതോടെയാണ് യുഎഇയുമായുള്ള മല്‍സരം ബഹിഷ്കരിക്കുമെന്ന് പാകിസ്ഥാന്‍ ഭീഷണിയുയര്‍ത്തിയത്.  പിന്നാലെ മല്‍സരം വൈകുമെന്ന് ഐസിസി അറിയിക്കുകയും ചെയ്തു. 

ഏഷ്യാകപ്പില്‍ ഇന്ത്യയുമായുണ്ടായ ഹസ്തദാന വിവാദത്തിന് പിന്നാലെയായിരുന്നു ടൂര്‍ണമെന്‍റില്‍ നിന്ന് മാച്ച് റഫറിം ആന്‍ഡി പൈക്​റോഫ്റ്റിനെ മാറ്റണമെന്ന് പാകിസ്ഥാന്‍ അവശ്യപ്പെട്ടത്. പൈക്​റോഫ്റ്റിനെ നീക്കിയില്ലെങ്കില്‍ ടൂര്‍ണമെന്‍റ് ബഹിഷ്കരിക്കുമെന്നായിരുന്നു പാക്കിസ്ഥാന്‍റെ ഭീഷണി. ഇന്ത്യ–പാക് മല്‍സരത്തിന് ശേഷം ഹസ്തദാനത്തിന് നില്‍ക്കാതെ ഇന്ത്യന്‍ താരങ്ങള്‍ മടങ്ങിയതില്‍ പൈക്​റോഫ്റ്റ് നടപടിയെടുത്തില്ലെന്ന് ചൂണ്ടിക്കാട്ടി ഐസിസിക്ക് നല്‍കിയ കത്തിലാണ് പാക്കിസ്ഥാന്‍ ബഹിഷ്കരണ ഭീഷണി മുഴക്കിയത്. എന്നാല്‍ ആന്‍ഡി പൈക്​റോഫ്റ്റ് ഒരു പെരുമാറ്റച്ചട്ടവും ലംഘിച്ചിട്ടില്ലെന്ന നിലപാടിലാണ് ഐസിസി. ഇതേതുടര്‍ന്ന് ഇന്നലെ പ്രീ–മാച്ച് പ്രസ് കോണ്‍ഫറന്‍സും പാക്കിസ്ഥാന്‍ റദ്ദാക്കിയിരുന്നു.

പാകിസ്ഥാൻ പ്ലേയിങ് ഇലവൻ: സയിം അയൂബ്, സാഹിബ്സാദ ഫർഹാൻ, മുഹമ്മദ് ഹാരിസ്, ഫഖർ സമാൻ, സൽമാൻ ആഘ (ക്യാപ്റ്റന്‍), ഖുശ്ദിൽ ഷാ, ഹസൻ നവാസ്, മുഹമ്മദ് നവാസ്, ഷഹീൻ അഫ്രീദി, ഹാരിസ് റൗഫ്, അബ്രാർ അഹമ്മദ്. യുഎഇ പ്ലേയിങ് ഇലവന്‍: അലിഷാൻ ഷറഫു, മുഹമ്മദ് വസീം (ക്യാപ്റ്റന്‍), ആസിഫ് ഖാൻ, മുഹമ്മദ് സൊഹൈബ്, ഹർഷിത് കൗശിക്, രാഹുൽ ചോപ്ര, ധ്രുവ് പരാശർ, ഹൈദർ അലി, മുഹമ്മദ് രോഹിത് ഖാൻ, സിമ്രൻജീത് സിങ്, ജുനൈദ് സിദ്ദിഖ്

ENGLISH SUMMARY:

Uncertainty over the Asia Cup clash between Pakistan and UAE has ended, with Pakistan confirming participation despite earlier threats to withdraw. Pakistan had demanded the removal of match referee Andy Pycroft, citing bias following the handshake controversy in the India-Pakistan game, but the ICC rejected the appeal. The match is now underway, with UAE winning the toss and sending Pakistan to bat. The high-stakes encounter, starting at 9 PM, will decide which team advances to the Super Four. ICC clarified that Pycroft did not violate any code of conduct, and he continues as the referee. Earlier, reports of Pakistan’s boycott had delayed the fixture, raising tensions in the tournament.