സ്കൂള്‍ ക്രിക്കറ്റ് ടീമിലെ ട്രയല്‍സിന് ചുമ്മാ ഒന്നുപോയിനോക്കിയ പയ്യന്‍ ഇന്നറിയപ്പെടുന്നത് കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സിന്റെ ബെന്‍ സ്റ്റോക്സ് എന്ന്. കേരള ക്രിക്കറ്റ് ലീഗില്‍ ഏഴുമല്‍സരങ്ങളില്‍ നിന്ന് 19 വിക്കറ്റും 206 റണ്‍സുമാണ് കാലിക്കറ്റിന്‍റെ വിശ്വസ്തനായ ഓള്‍റൗണ്ടര്‍ അഖില്‍ സ്കറിയയുടെ സമ്പാദ്യം.
കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സിന് വിക്കറ്റ് വേണ്ടപ്പോഴും റണ്‍സ് വേണ്ടപ്പോഴും ആശ്രയിക്കാവുന്ന താരം. ഇടുക്കിക്കാരന്‍ അഖില്‍ സ്കറിയ. അച്ചടക്കത്തോടെ ലക്ഷ്യം മാത്രം മുന്നില്‍കണ്ട് കഠിനാധ്വാനം ചെയ്യുന്നതാണ് അഖിലിന്റെ രീതി. സ്വയം മെച്ചപ്പെടുത്താന്‍ കെസിഎല്ലിന് മുമ്പ് ബാറ്റിങ്ങില്‍ കൂടുതല്‍ ശ്രദ്ധിച്ച് പരിശീലനം. അതിന്റെ ഫലം ഇപ്പോള്‍ ഗ്രൗണ്ടില്‍ കാണാം
പടിപിടിയായി പോകുന്നു അഖിലിന്റെ സ്വപ്നങ്ങള്‍. അതില്‍ ഐപിഎലുമുണ്ട്. ഇപ്പോള്‍ലക്ഷ്യം മൂന്നുഫോര്‍മാറ്റിലും കേരളത്തിന്റെ ആദ്യ ഇലവനില്‍ തന്നെ ഇടംപിടിക്കുക എന്നത്. അഖില്‍ സ്കറിയയുടെ മികവില്‍ കഴിഞ്ഞവര്‍ഷം കൈവിട്ട കിരീടം നേടാനുള്ള കുതിപ്പിലാണ് കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ്.