kochi-kcl

താരലേലത്തില്‍ കൈവശമുള്ള തുകയുടെ പകുതിയിലധികവും സഞ്ജു സാംസണായി ചെലവഴിച്ചതിന് കൊച്ചി ബ്ലൂ ടൈഗേഴ്സ് ഏറെ പഴികേട്ടിരുന്നു.  ബാക്കിയുള്ള തുകയ്ക്ക് പെര്‍ഫക്റ്റ് സ്ക്വാഡിനെ അണിനിരത്തുകയെന്ന ചലഞ്ചാണ് കൊച്ചി പരിശീലകര്‍ ഏറ്റെടുത്തത്. കെസിഎല്‍ പാതിവഴിയിലെത്തി നില്‍ക്കുമ്പോള്‍ വിമര്‍ശനങ്ങളെ ബൗണ്ടറികടത്തി, പോയിന്റ് പട്ടികയില്‍ ഒന്നാമതാണ് ബ്ലൂ ടൈഗേഴ്സിന്റെ ഇടം.   

സഞ്ജു സാംസണെ പൊന്നുംവിലയ്ക്ക് സ്വന്തമാക്കിയ ശേഷം അവശേഷിക്കുന്ന  തുകയ്ക്ക് മറ്റ് താരങ്ങളെ തിരഞ്ഞെടുക്കുകയായിരുന്നു റിയല്‍ ചലഞ്ച്. താരലേലത്തിലും പിന്നീട് നടന്ന പ്രീ സീസണ്‍ ക്യാംപിലും ആക്ഷന്‍ പ്ലാന്‍ കൃത്യമായി നടപ്പാക്കിയതിന്‍റെ വിജയമാണ് ഇക്കുറി ഗ്രൗണ്ടില്‍ കാണുന്നത്‌‌.

സമ്മര്‍ദമില്ലാത്ത അന്തരീക്ഷം ഒരുക്കുന്നതിലും ബ്ലൂ ടൈഗേഴ്സ് പരിശീലക സംഘം വിജയിച്ചു. മല്‍സരഫലത്തെക്കുറിച്ച് ചിന്തിക്കാതെ ആസ്വദിച്ച് കളിക്കുകയെന്ന മന്ത്രമാണ് പരിശീലകര്‍ താരങ്ങള്‍ക്ക് കൈമാറിയിരിക്കുന്നത്. 

ENGLISH SUMMARY:

Kerala Cricket League success story focuses on Kochi Blue Tigers' strategic player acquisition, especially Sanju Samson, and their current top position in the league. The team's relaxed atmosphere and focus on enjoying the game have contributed to their success.