കേരള ക്രിക്കറ്റ് ലീഗ് കിരീടം നിലനിര്‍ത്താനാണ് സച്ചിന്‍ ബേബി നയിക്കുന്ന ഏരീസ് കൊല്ലം സെയിലേഴ്സിന്റെ വരവ്. വെടിക്കെട്ട് ബാറ്റര്‍ വിഷ്ണു വിനോദും ഇക്കുറി കൊല്ലത്തിന്റെ ജേഴ്സിയണിയും.
12.8 ലക്ഷം രൂപയ്ക്കാണ് വിഷ്ണു വിനോദിനെ കൊല്ലം സെയിലേഴ്സിന്റെ സ്വന്തമാക്കിയത്. ഒരു സെഞ്ചുറിയും അര്‍ധസെഞ്ചുറിയും ഉള്‍പ്പടെ 438 റണ്‍സാണ് വിഷ്ണു വിനോദ് കഴിഞ്ഞ സീസണില്‍ നേടിയത്. രണ്ട് സെഞ്ചുറി അടക്കം 528 റണ്‍സ് നേടിയ ക്യാപ്റ്റന്‍ സച്ചിന്‍ ബേബിക്കൊപ്പം അഭിഷേക് ജെ.നായര്‍, വല്‍സന്‍ ഗോവിന്ദ് എന്നിവരുമുണ്ട് കൊല്ലത്തിന്റെ വെടിക്കെട്ട് ബാറ്റിങ് നിരയില്‍.
ഷറഫുദീന്‍, ബിജു നാരായണന്‍ എന്നിവര്‍ക്കൊപ്പം യുവ ഓള്‍ റൗണ്ടര്‍ ഏതന്‍ ആപ്പിള്‍ ടോം കൂടി ഇക്കുറി കൊല്ലത്തേക്കെത്തി. കൊല്ലംകാരായ ആറ് താരങ്ങളാണ് ടീമിലുള്ളത്. കഴിഞ്ഞ സീസണില്‍ ചാംപ്യന്‍മാരായ ടീമിലെ 11 താരങ്ങൾ ഇത്തവണയും ഒപ്പമുണ്ട്.
ഉദ്ഘാടന മല്‍സരത്തില്‍ കാലിക്കറ്റ് ഗ്ലോബ് സ്റ്റാര്‍സാണ് കൊല്ലത്തിന്റെ എതിരാളികള്‍. കഴിഞ്ഞ സീസണ്‍ ഫൈനലില്‍ ഗ്ലോബ്സ്റ്റാര്‍സിനെ തോല്‍പിച്ചാണ് കൊല്ലം കിരീടം നേടിയത്