രാജസ്ഥാന്‍ റോയല്‍സ് വിടാനുള്ള താല്‍പര്യം അറിയിച്ചതിന് പിന്നാലെ മലയാളി താരം സഞ്ജു സാംസണ്‍ അടുത്ത ഐ.പി.എല്‍ സീസണില്‍ എവിടെ കളിക്കുമെന്നതാണ് ചര്‍ച്ച. നേരത്തെയുള്ള ചര്‍ച്ചകള്‍ പോലെ സഞ്ജു ചെന്നൈയിലേക്ക് എത്തുമോ അതോ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്‍റെ ജഴ്സി അണിയുമോ? സഞ്ജുവിനെ വച്ചുള്ള രാജസ്ഥാന്‍ റോയല്‍സിന്‍റെ ചര്‍ച്ചകള്‍ പ്രകാരം, ചെന്നൈയിലേക്കുള്ള പ്രവേശനം ഏതാണ്ട് അടഞ്ഞ മട്ടാണ്. സീസണിന് മുന്‍പ് പുതിയൊരു ഡീല്‍ നടന്നില്ലെങ്കില്‍ സഞ്ജു രാജസ്ഥാനില്‍ തുടരേണ്ടി വരും.
രാജസ്ഥാന്‍ റോയല്‍സ് വിടാന്‍ സഞ്ജു സാംസണ്‍ താല്‍പര്യമറിയിച്ചതോടെ ടീം മാനേജ്മെന്‍റ് ഒന്നിലധികം ഫ്രാഞ്ചൈസികളെ ബന്ധപ്പെട്ടു എന്നാണ് വിവരം. രാജസ്ഥാന്‍ ഫ്രാഞ്ചൈസി ഉടമ മനോജ് ബാഡ്‍ലെയാണ് ചര്‍ച്ചകള്‍ക്ക് നേതൃത്വം വഹിക്കുന്നത്. സഞ്ജുവിന് പകരം അതാത് ഫ്രാഞ്ചൈസികളില്‍ നിന്നും രാജസ്ഥാന്‍ റോയല്‍സ് താല്‍പര്യപ്പെടുന്ന താരങ്ങളുടെ പേര് മനോജ് ബാഡ്‍ലെ അയച്ച കത്തിലുണ്ട്.
അതേസമയം, പ്രതീക്ഷിച്ചിരുന്ന ചെന്നൈയിലേക്കുള്ള വരവ് നടക്കില്ലെന്നാണ് സൂചന. ചെന്നൈയില്‍ നിന്നും രവീന്ദ്ര ജഡേജെയോ ഋതുരാജ് ഗെയ്ക് വാദിനെയോ ആണ് രാജസ്ഥാന്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ ഇതിനോട് രാജസ്ഥാന്‍ റോയല്‍സിന് താല്‍പര്യമില്ല. രാജസ്ഥാന്‍റെ മറ്റൊരു താല്‍പര്യമായ ശിവം ദുബൈയെ വിട്ടുകൊടുക്കുന്നതിനോടും ചെന്നൈ അനുകൂലമല്ല. നിലവില്‍ താരങ്ങളെ വിട്ടുകൊടുത്തുള്ള ഡീലിന് ചെന്നൈ തയ്യാറല്ല. അതിനാല്‍ സഞ്ജുവിന്‍റെ ചെന്നൈയിലേക്കുള്ള പോക്കിന് സാധ്യത കുറവാണെന്നും Cricbuzz റിപ്പോര്‍ട്ട് ചെയ്യുന്നു.
നീണ്ട ചര്‍ച്ചകളിലൂടെയോ ലേലത്തിലൂടെയോ സഞ്ജുവിനെ ടീമിലെത്തിക്കാം എന്നാതാണ് ചെന്നെയ്ക്ക് മുന്നിലുള്ള സാധ്യത. എന്നാല്‍ മറ്റു ടീമുകളുമായി ചര്‍ച്ച നടക്കുന്നതിനാല്‍ സഞ്ജുവിനെ ലേലത്തില്‍ വെയ്ക്കുമോ എന്നതില്‍ ഉറപ്പില്ല. താരത്തെ ട്രേഡ് ചെയ്യുക എന്നത് ഫ്രാഞ്ചൈസിയുടെ തീരുമാനമായതിനാല്‍ സഞ്ജു രാജസ്ഥാനില്‍ തന്നെ തുടരാനുള്ള സാധ്യതയുമുണ്ട്.
ടീം മാനേജ്മെന്‍റുമായുള്ള അസ്വാരസ്യങ്ങളാണ് സഞ്ജു ടീം വിടാനുള്ള താല്‍പര്യമറിയിച്ചതിന് കാരണം എന്നാണ് റിപ്പോര്‍ട്ട്. ടീമില്‍ ക്യാപ്റ്റനായിരുന്നിട്ട് പോലും സ്വന്തം ബാറ്റിങ് പൊസിഷന്‍ തീരുമാനിക്കാന്‍ സാധിക്കാത്തതാണ് സഞ്ജു ടീം വിടാനുള്ള കാരണങ്ങളിലൊന്ന്. ഓപ്പണറായി ഇറങ്ങാനാണ് സഞ്ജുവിന് താല്‍പര്യം. ട്വന്‍റി20 ദേശിയ ടീമിലും സഞ്ജു ഓപ്പണിങ് ബാറ്റ്സ്മാനാണ്. അവസാന സീസണില്‍ യശസ്വി ജയ്സ്വാള്‍– വൈഭവ് സൂര്യവംശി കൂട്ടുകെട്ട് രാജസ്ഥാന്‍റെ ഓപ്പണിങില്‍ തിളങ്ങിയിരുന്നു. ഇതോടെ സഞ്ജുവിന് സ്ഥാനം നഷ്ടമായത് മാനേജ്മെന്‍റുമായുള്ള തര്‍ക്കത്തിന് കാരണമായി.