വമ്പന്‍ സ്റ്റേഡിയം നിറഞ്ഞ കാണികള്‍ക്ക് മുന്നില്‍ ക്രിക്കറ്റ് കളിക്കാനുള്ള അവസരമാണ് മലയാളി താരങ്ങള്‍ക്ക് കേരള ക്രിക്കറ്റ് ലീഗ് ഒരുക്കുന്നത്. കെസിഎല്ലില്‍ നിന്ന് ലഭിച്ച അത്മവിശ്വാസം കേരളത്തിന്റെ രഞ്ജി ട്രോഫിയിലെ പ്രകടനത്തില്‍ വരെ കണ്ടു. മല്‍സരങ്ങള്‍ക്ക് മികച്ച നിലവാരമുള്ളതിനാല്‍ കൂടുതല്‍ ഐപിഎല്‍ ടീമുകളുടെ സ്കൗട്ടുകള്‍ ഇക്കുറി കേരള ക്രിക്കറ്റ് ലീഗ് മല്‍സരവേദിയിലുണ്ടാകും.
തമിഴ്നാടിന്റെയും മഹാരാഷ്ട്രയുടെയും ഒക്കെ ചുവടുപിടിച്ച് കേരള ക്രിക്കറ്റ് അസോസിയേഷന്‍ കഴിഞ്ഞ വര്‍ഷമാണ് ക്രിക്കറ്റ് ലീഗിന് തുടക്കമിട്ടത്. വലിയ മുന്നൊരുക്കമൊന്നുമില്ലാതിരുന്നിട്ടും ആദ്യ സീസണില്‍ തന്നെ രണ്ടുമല്‍സരങ്ങള്‍ കഴിഞ്ഞപ്പോഴേക്കും മുപ്പതിനായിരത്തിലേറെ കാണികള്‍ സ്റ്റേഡിയത്തിലേക്കെത്തി. ഈ മല്‍സരപരിചയം മലയാളി താരങ്ങള്‍ക്ക് രഞ്ജി ട്രോഫിയില്‍ വരെ വമ്പന്‍മാര്‍ക്കെതിരെ ഭയമില്ലാതെ പോരാടാനുള്ള ഊര്‍ജം നല്‍കി
ഇക്കുറി സഞ്ജുവിന്റെ സാന്നിധ്യം കാണികളുടെ എണ്ണം കൂട്ടുമെന്നാണ് പ്രതീക്ഷ. കൂടുതല്‍ ഐപിഎല്‍ ടീമുകളുടെ സ്കൗട്ടുകളും മല്‍സരം കാണാനുണ്ടാകും 10 കോടി രൂപ മുടക്കി മുഖംമിനുക്കിയ കാര്യവട്ടം സ്റ്റേഡിയത്തിലാണ് മല്‍സരങ്ങള്‍. വരും സീസണുകളില്‍ മറ്റ് ജില്ലകളിലെ സ്റ്റേഡിയത്തിലേക്കും ടൂര്‍ണമെന്റ് വ്യാപിപ്പിക്കുന്നത് കേരള ക്രിക്കറ്റ് അസോസിയേഷന്റെ പരിഗണനയിലുണ്ട്