മലയാളികള്‍ക്കുള്ള ഓണസമ്മാനമാണ് ഇക്കുറി കേരള ക്രിക്കറ്റ് ലീഗ് രണ്ടാം എഡിഷന്‍. സഞ്ജു സാംസണ്‍ കൂടി എത്തിയതോടെ ഇത്തവണ പോരാട്ടം കളറാകും. ആറുടീമുകളാണ് കേരളത്തിന്റെ ക്രിക്കറ്റ് രാജാക്കന്‍മാരാകാനുള്ള പോരാട്ടത്തിന് കളത്തിലിറങ്ങുന്നത്.
17നാള്‍ നീളുന്ന ക്രിക്കറ്റ് ആവേശം.... സച്ചിന്‍ ബേബി നയിക്കുന്ന ഏരീസ് കൊല്ലം സെയിലേഴ്സ്.....രോഹന്‍ കുന്നുമ്മലിന്റെ കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ്... സാലി സാംസണ്‍ നയിക്കുന്ന, സഞ്ജു ഉള്‍പ്പെട്ട കൊച്ചി ബ്ലൂ ടൈഗേഴ്സ്.. സിജോമോന്‍ ജോസഫ് നായകനായ തൃശൂര്‍ ടൈറ്റന്‍സ്... മുഹമ്മദ് അസ്ഹസുദീന്റെ ആലപ്പി റിപ്പിള്‍സും... കൃഷ്ണ പ്രസാദ് നയിക്കുന്ന ട്രിവാന്‍ഡ്രം റോയല്‍സും....കഴിഞ്ഞ തവണത്തെ ഫൈനലിന്റെ തനയാവര്‍ത്തനമായ ഉദ്ഘാടന പോരില്‍ നിലവിലെ ചാംപ്യന്‍മാരായ ഏരീസ് കൊല്ലം സെയിലേഴ്സിനോട് കണക്കുതീര്‍ക്കാന്‍ കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ് എത്തുന്നത് ഈ മാസം 21ന്. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ എന്നും രണ്ടുമല്‍സരങ്ങള്‍ വീതം. തിരുവോണ ദിനമായ അഞ്ചാം തിയതിയാണ് സെമിഫൈനല്‍ പോരാട്ടങ്ങള്‍. ഓണപ്പിറ്റേന്ന് കേരളത്തിന്റെ ക്രിക്കറ്റ് രാജാക്കന്‍മാരുടെ കിരീടധാരണം