ഇന്ത്യയ്ക്കെതിരെ ഒറ്റക്കയ്യുമായി ഇംഗ്ലണ്ട് താരം ക്രിസ് വോക്സ് കളത്തിലിറങ്ങിയത് ക്രിക്കറ്റിലെ പോരാട്ടവീര്യത്തിന്റെ കാഴ്ച്ചയായിരുന്നു. മൈതാനത്തേക്കുള്ള വോക്സിന്റെ വരവ് കണ്ടപ്പോള്‍ കമന്റേറ്റര്‍ രവി ശാസ്ത്രിക്ക് ഓര്‍മവന്നത് മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ മൈക്കിള്‍ കോളിൻ കൗഡ്രിയെയാണ്. കോളിന്‍ കൗഡ്രിയുടെ ക്രിക്കറ്റ് യാത്രയ്ക്ക് തുടക്കമായത് നമ്മുടെ വയനാട്ടില്‍ നിന്നും വയനാട് ചുണ്ടേലിലെ ക്രൗഡ്രി ബംഗ്ലാവിന് സമീപമൊരുക്കിയ പിച്ചില്‍ നിന്ന് ക്രിക്കറ്റിന്റെ ബാലപാഠങ്ങള്‍ പഠിച്ച താരം, പിൽക്കാലത്ത് ഇംഗ്ലണ്ടിനെ നൂറു ടെസ്റ്റുകളിൽ നയിച്ച ലെജന്റായി, സര്‍ കോളിന്‍ കൗഡ്രി
ഒറ്റക്കയ്യില്‍ ബാറ്റേന്തി കളത്തിലിറങ്ങാന്‍ ക്രിസ് വോക്സിന് പ്രചോദനമായതും സര്‍ കോളിന്‍ ക്രൗഡിയുടെ പോരാട്ടവീര്യം. വോക്സിന്റെ വരവ് കണ്ടപ്പോള്‍ കമന്റേറ്റര്‍ രവി ശാസ്ത്രി കോളിന്‍ കൗഡ്രിയുടെ വരവ് ഓര്‍ത്തതും സ്വഭാവികം. പിതാവ് ഇ.എ.കൗഡ്രിക്ക് വയനാട്ടില്‍ തേയിലത്തോട്ടമുള്ളതിനാല്‍ കോളിന്റെ കുട്ടിക്കാലം ചുണ്ടേലിലെ ബംഗ്ലാവിലായിരുന്നു. 1963ലെ ഇംഗ്ലണ്ട് വെസ്റ്റ് ഇന്‍ഡീസ് ലോര്‍ഡ് ടെസ്റ്റിലാണ് കോളിന്‍ ക്രൗഡി ഒടിഞ്ഞകയ്യുമായി കളത്തിലിറങ്ങിയത്. ഒന്‍പതാമന്‍ പുറത്താകുമ്പോള്‍ തോല്‍വി ഒഴിവാക്കാന്‍ ഇംഗ്ലണ്ടിന് പ്രതിരോധിക്കേണ്ടത് രണ്ട് പന്തുകള്‍. വാര്‍ത്താബുള്ളറ്റിന്‍ വരെ മാറ്റിവച്ച് ബിബിസിയില്‍ ക്രിക്കറ്റ് വിവരണം തുടര്‍ന്നു. ഒറ്റക്കയ്യുമായി നോണ്‍ സ്ട്രൈക്കര്‍ എന്‍ഡില്‍ നിന്ന കോളിന്‍ ക്രൗഡിയുടെ മനക്കരുത്തില്‍ ഇംഗ്ലണ്ട് സമനില നേടി.