ടൈമല്‍ മില്‍സ് വലതു ഭാഗത്ത്
മുന്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു പേസര്‍ ടൈമല്‍ മില്‍സ് ഓണ്‍ലി ഫാന്‍സില്‍ അക്കൗണ്ട് തുറന്നു. ഓണ്‍ലി ഫാന്‍സിലെത്തുന്ന ആദ്യത്തെ പ്രൊഫഷണല്‍ ക്രിക്കറ്ററാണ് ടൈമല്‍ മില്‍സ്. അഡല്‍ട്ട് കണ്ടന്‍റുകള്‍ക്ക് പേരുകേട്ട പ്ലാറ്റ്‌ഫോമാണിത്. അതേസമയം, അക്കൗണ്ട് എടുത്തതിന്‍റെ ഉദ്യേശശുദ്ധി അദ്ദേഹം പിന്നീട് വിശദീകരിച്ചു.
ഗ്ലാമറസ് ഷോട്ടുക്കള്‍ക്കല്ല അക്കൗണ്ടെന്നും ക്രിക്കറ്റ് ലൈഫ് സ്റ്റൈല്‍ കണ്ടന്‍റുകളാണ് അക്കൗണ്ടിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. അവര്‍ അശ്ലീല കണ്ടന്‍റുകള്‍ക്കാണ് അറിയപ്പെടുന്നതെങ്കിലും അതില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ കണ്ടന്‍റുകളാണ് തന്‍റേതെന്നും അദ്ദേഹം പറഞ്ഞു. ആരാധകരുമായി ബന്ധപ്പെടാനുള്ള നേരിട്ടുള്ള മാർഗമാണ് ഓണ്‍ലി ഫാന്‍സെന്നും ടൈമല്‍ മില്‍സ് പറഞ്ഞു.
നിലവിൽ ദി ഹൺഡ്രഡിൽ സതേൺ ബ്രേവിന് വേണ്ടിയാണ് ടൈമല്‍ കളിക്കുന്നത്. ഐപിഎല്ലില്‍ ആര്‍സിബിക്കും മുംബൈ ഇന്ത്യന്‍സിനും വേണ്ടിയാണ് അദ്ദേഹം കളിച്ചിട്ടുള്ളത്. 2022 ല്‍ മുംബൈ ടീം അംഗമായിരുന്നു ടൈമല്‍. പേസര്‍ എന്നതിനൊപ്പം മികച്ച സ്പോര്‍ട്സ് ജേര്‍ണലിസ്റ്റുകൂടിയാണ് അദ്ദേഗം. ബിസിസി, സ്കൈ സ്പോര്‍ട്, ടോക് സ്പോര്‍ട് എന്നിവയുടെ ഭാഗമായ ടൈമല്‍ മില്‍സ് പത്രങ്ങളില്‍ കോളങ്ങളും എഴുതാറുണ്ട്.