adani-royals-cup-cricket-tournament

TOPICS COVERED

അദാനി ട്രിവാന്‍ഡ്രം റോയല്‍സിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പ്രഥമ അദാനി റോയല്‍സ് കപ്പ് ഏകദിന ടെന്നീസ് ബോള്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ്  ഓഗസ്റ്റ് 3-ന് കോവളം വാഴമുട്ടം സ്പോര്‍ട്സ് ഹബ്ബില്‍ നടക്കും.  വിഴിഞ്ഞം ഭാഗത്തെ ക്രിക്കറ്റ് പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിനും വളര്‍ത്തിയെടുക്കുന്നതിനുമായാണ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്.

'തീരദേശ മേഖലയില്‍ ക്രിക്കറ്റ് അടിസ്ഥാന സൗകര്യങ്ങളുടെ അഭാവമുണ്ട്, അതിനാല്‍ തന്നെ യുവാക്കള്‍ക്ക് സാധാരണ വൈറ്റ് ബോള്‍,റെഡ് ബോള്‍ ക്രിക്കറ്റില്‍ വേണ്ടത്ര അവസരങ്ങള്‍ ലഭിക്കുന്നില്ല. എന്നാല്‍ ഈ പ്രദേശങ്ങളില്‍ ടെന്നീസ് ബോള്‍ ക്രിക്കറ്റിന് വലിയ പ്രചാരമുണ്ട്. അതിനാലാണ് ഞങ്ങള്‍ ടെന്നീസ് ബോള്‍ ടൂര്‍ണമെന്റുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചത്. താഴെത്തട്ടിലുള്ള ക്രിക്കറ്റിനെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.'- ടീം ഡയറക്ടര്‍ റിയാസ് ആദം പറഞ്ഞു. 

ആദ്യഘട്ടത്തില്‍ വിഴിഞ്ഞം, പൂവാര്‍, ശംഖുമുഖം എന്നിവിടങ്ങളില്‍ നിന്നുള്ള താമസക്കാര്‍ക്ക് മാത്രമാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ അവസരം. തുടര്‍ന്നുള്ള ടൂര്‍ണമെന്റുകളില്‍ മറ്റു മേഖലകളെയും ഉള്‍പ്പെടുത്തും.

രാവിലെ 8 മണിക്ക് ആരംഭിക്കുന്ന ടൂര്‍ണമെന്റില്‍ 16 ടീമുകളാണ് പങ്കെടുക്കുന്നത്. എം വിന്‍സന്റ് എംഎല്‍എ മുഖ്യാതിഥിയാകുന്ന ചടങ്ങില്‍ വിഴിഞ്ഞം ഗുഡ് ലേഡി ഓഫ് വോയേജ് പള്ളി വികാരി റവ. ഫാദര്‍ ഡോ. നിക്കോളാസ് പങ്കെടുക്കും.

വിജയികള്‍ക്ക് ട്രോഫിയും ക്യാഷ് പ്രൈസും സമ്മാനിക്കും.  ടൂര്‍ണമെന്റിലെ മികച്ച ബാറ്റ്സ്മാന്‍,മികച്ച ബൗളര്‍,ഏറ്റവും മൂല്യമുള്ള താരം  എന്നിവര്‍ക്ക് പ്രത്യേക പുരസ്‌കാരങ്ങള്‍ നല്‍കും. ഇതിനുപുറമെ, ഓരോ മത്സരത്തിലെയും മികച്ച കളിക്കാരന് മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരവും സമ്മാനിക്കും. വിജയികള്‍ക്കും റണ്ണേഴ്സ് അപ്പിനും ഗ്രീന്‍ഫീല്‍ഡ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന കേരള ക്രിക്കറ്റ് ലീഗ് മത്സരം സൗജന്യമായി കാണാനുള്ള വിഐപി പാസുകളും നല്‍കും. 

ENGLISH SUMMARY:

The first-ever Adani Royals Cup tennis ball cricket tournament, organized by Adani Trivandrum Royals, will take place on August 3 at Vazhammuttam Sports Hub, Kovalam. Aimed at promoting cricket talent from coastal areas like Vizhinjam, Poovar, and Shankhumukham, 16 teams will compete. Winners will receive trophies, cash prizes, and VIP passes to Kerala Cricket League matches. Awards for Best Batsman, Bowler, and Player of the Tournament will also be distributed. The event will be inaugurated by MLA M. Vincent and is supported by prominent figures including MP Dr. Shashi Tharoor.