കേരള ക്രിക്കറ്റ് ലീഗ് മത്സരക്രമം പ്രഖ്യാപിച്ചു. നിലവിലെ ചാംപ്യൻമാരായ കൊല്ലം സെയിലേഴ്സും കാലിക്കറ്റ് ഗ്ലോബ്സ്റ്റർസും തമ്മിൽ ഓഗസ്റ്റ് 21 ന് ആണ് ആദ്യ മത്സരം. ആദ്യ ദിനം വൈകുന്നേരം നടക്കുന്ന മത്സരത്തിൽ സഞ്ജു സാംസൺ ഉൾപ്പെട്ട കൊച്ചി ബ്ല്യൂ ടൈഗേഴ്സ്, ട്രിവാൻഡ്രം റോയൽസിനെ നേരിടും.
സെപ്റ്റംബർ അഞ്ചിനാണ് സെമിഫൈനൽ. ഫൈനൽ ആറാം തിയതി വൈകിട്ട് 6.45 ന് തുടങ്ങും. തിരുവനന്തപുരം കാര്യവട്ടം സ്പോർട്സ് ഹബ്ബിലാണ് എല്ലാ മത്സരങ്ങളും. ദിവസവും രണ്ട് മത്സരങ്ങൾ ഉണ്ടാകും. ലീഗ് ഘട്ടത്തിൽ ആദ്യ നാല് സ്ഥാനത്ത എത്തുന്നവർ നോക്കൗട്ടിലേക്ക് യോഗ്യത നേടും.