ഓൾഡ് ട്രഫഡ് ടെസ്റ്റിൽ ഇംഗ്ലണ്ട് ശക്തമായ നിലയിൽ. രണ്ടാംദിനം രണ്ട് വിക്കറ്റ് നഷ്ടത്തിൽ 225 റൺസ് എന്ന നിലയിലാണ് ഇംഗ്ലണ്ട് അവസാനിപ്പിച്ചത്. ഇന്ത്യ 358 റൺസിന് പുറത്തായി. കാൽവിരലിന് പൊട്ടലേറ്റിട്ടും ബാറ്റിങ്ങിന് ഇറങ്ങിയ ഋഷഭ് പന്ത് അർദ്ധസെഞ്ചുറി നേടി.
ഇംഗ്ലണ്ട് ബാറ്റ് ചെയ്യാൻ ഇറങ്ങിയതോടെ മട്ടും ഭാവവും മാറി മാഞ്ചസ്റ്ററിലെ പിച്ച്. 166 റൺസ് ഓപ്പണിങ് കൂട്ടുകെട്ട്. 84 റൺസ് എടുത്ത് സാക് ക്രോലിയും 94 റൺസ് എടുത്ത് ബെൻ ഡക്കറ്റും. ന്യൂ ബോളും ഇന്ത്യൻ ബോളർമാരെ തുണച്ചില്ല. ആദ്യ വിക്കറ്റ് വീഴ്ത്തിയത് ജഡേജ അരങ്ങേറ്റക്കാരൻ കാംബോജിന്റെ ആദ്യ വിക്കറ്റ് ആയി ബെൻ ഡക്കറ്റ് റൂട്ടും ഒലി പോപ്പും ഇംഗ്ലണ്ടിനായി ക്രീസിൽ. ഋഷഭ് പന്ത് ആയിരുന്നു രണ്ടാം ദിനം ഇന്ത്യൻ ഹീറോ പൊട്ടലേറ്റ കാൽ വിരലുമായി പന്ത് നേടിയത് 54 റൺസ് പന്തിനെ വീഴ്ത്തിയത് ആർച്ചർ ശാർദുൽ ടാക്കൂർ 41 റൺസ് എടുത്തു. ഇംഗ്ലണ്ടിനായി ക്യാപ്റ്റൻ ബെൻ സ്റ്റോക്ക്സ് അഞ്ചു വിക്കറ്റ് വീഴ്ത്തി.