ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലും സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ മകള്‍ സാറയും തമ്മില്‍ ഡേറ്റിങോ?. ലണ്ടനില്‍ നിന്നുള്ള ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളാണ് വീണ്ടും അഭ്യൂഹങ്ങള്‍ക്ക് കാരണം. കഴിഞ്ഞ ദിവസം മുൻ ഇന്ത്യൻ താരം യുവരാജ് സിങ്ങിന്‍റെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി നടത്തിയ അത്താഴവിരുന്നിലാണ് ഇരുവരും ഒന്നിച്ച് പങ്കെടുത്തത്. അർബുദ ബാധിതരെ സഹായിക്കാനും ബോധവൽക്കരണത്തിനുമായുള്ള സംഘടനയാണ് യുവികാൻ ഫൗണ്ടേഷന്‍.
സച്ചിനും ഭാര്യ അഞ്ജലിക്കുമൊപ്പമാണ് സാറ വിരുന്നിനെത്തിയത്. ചടങ്ങിനിടെ ഇരുവരും സംസാരിച്ചു നിൽക്കുന്ന ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ലോര്‍ഡ്സില്‍ ഇന്ന് ആരംഭിച്ച മൂന്നാം ടെസ്റ്റിന് മുന്നോടിയായാണ് വിരുന്ന് നടത്തിയത്. ക്യാപ്റ്റനൊപ്പം ഇന്ത്യന്‍ ടെസ്റ്റ് ടീം അംഗങ്ങളും വിരുന്നിനെത്തിയിരുന്നു. വിരുന്നിനിടെ സാറയ്ക്ക് അരികിലെത്തി ചിരിച്ചു സംസാരിക്കുന്ന ഗില്ലിന്‍റെ ചിത്രമാണ് പ്രചരിക്കുന്നത്. ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന തരത്തില്‍ നേരത്തെ വ്യാപക പ്രചാരണം ഉണ്ടായിരുന്നു. ഇതാണ് പുതിയ ചിത്രങ്ങള്‍ വൈറലാകാന്‍ കാരണം.
കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഇരുവരും തമ്മിലുള്ള സോഷ്യൽ മീഡിയ ഇടപെടലുകളാണ് ഗില്ലും സാറയും തമ്മിലുള്ള പ്രണയത്തിലാണെന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കാന്‍ കാരണം. ഒടുവിൽ ഇരുവരും പരസ്‌പരം അൺഫോളോ ചെയ്തതോടെ ഈ പ്രചാരണം അടങ്ങിയതാണ്. താന്‍ മൂന്നു വര്‍ഷത്തിലേറൊയി പ്രണയങ്ങളില്‍ നിന്ന് മാറി നില്‍ക്കുകയാണെന്ന് ഈ വർഷം ഏപ്രിലിൽ ഗില്‍ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. അതേസമയം, നടൻ സിദ്ധാന്ത് ചതുർവേദിയും സാറയുമായി ബന്ധമെന്ന വാദങ്ങളും ഗില്‍–സാറ കിവംദന്തികള്‍ക്ക് അവസാനമാകാന്‍ കാരണമായി.