TOPSHOT - Australia's Glenn Maxwell celebrates after winning the 2023 ICC Men's Cricket World Cup one-day international (ODI) match between Australia and Afghanistan at the Wankhede Stadium in Mumbai on November 7, 2023. (Photo by INDRANIL MUKHERJEE / AFP) / -- IMAGE RESTRICTED TO EDITORIAL USE - STRICTLY NO COMMERCIAL USE --
ഓസ്ട്രേലിയന്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്സ്‌വെല്‍ ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. എതിരാളികളെ അടിച്ചുപറത്തിയ വണ്ടര്‍ബാറ്റ് ഇനി ഏകദിനത്തില്‍ കാണാനാവില്ല. ട്വന്‍റി 20 ക്രിക്കറ്റില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് വിരമിക്കുന്നതെന്ന് താരം വ്യക്തമാക്കി. വ്യക്തിപരമായ നേട്ടങ്ങള്‍ക്ക് വേണ്ടി താന്‍ കളിക്കാനില്ലെന്നും മാക്സ്വെല് കൂട്ടിച്ചേര്‍ത്തു.
Mumbai: Australia's Glenn Maxwell plays a shot during the ICC Men's Cricket World Cup 2023 match between Afghanistan and Australia at the Wankhede Stadium, in Mumbai, Tuesday, Nov. 7, 2023. (PTI Photo/Kunal Patil) (PTI11_07_2023_000455B)
മുപ്പത്താറുകാരനായ മാക്സ്‍വെല്‍ 149 ഏകദിനമല്‍സരങ്ങളില്‍ ഓസീസ് ജഴ്സിയണിഞ്ഞു. അഞ്ച് സെഞ്ചറികളും 23 അര്‍ധ സെഞ്ചറികളുമടക്കം 33.81 ശരാശരിയില്‍ 3990 റണ്‍സ് നേടി. 2023 ലോകകപ്പില്‍ അഫ്ഗാനിസ്ഥാനെതിരെ ഇരട്ട സെഞ്ചറി നേടിയതാണ് മികച്ച പ്രകടനം. റൈറ്റ് ആം ഓഫ് ബ്രേക്ക് ബോളറായ മാക്സ്‍വെല്‍ 77 വിക്കറ്റുകളും നേടിയിട്ടുണ്ട്. ഏകദിന ക്രിക്കറ്റില്‍ മികച്ച രണ്ടാമത്തെ സ്ട്രൈക്ക് റേറ്റ് മാക്സ്വെല്ലിന്റെ (126) പേരിലാണ്. ആന്ദ്രെ റസലാണ് ഒന്നാമത്. ഇടക്കാലത്ത് കടുത്ത വിഷാദത്തെ തുടര്‍ന്ന് ക്രിക്കറ്റില്‍ നിന്ന് അവധിയെടുത്ത മാക്സ്വെല് മടങ്ങിവന്ന് വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്തിരുന്നു.
സ്റ്റോയിന്‍സിന്‍റെ വിരമിക്കലിന് പിന്നാലെയാണ് ഏകദിനത്തില്‍ നിന്ന് മാക്സ്വെല്ലും വിരമിക്കുന്നത്. 2026 ലെ ട്വന്‍റി20 ലോകകപ്പിലും ബിഗ് ബാഷ് ലീഗിലും മറ്റ് രാജ്യാന്തര മല്‍സരങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കാനാണ് മാക്സ്വെല്ലിന്റെ തീരുമാനമെന്നും വിരമിക്കല്‍ സ്ഥിരീകരിച്ച് ക്രിക്കറ്റ് ഓസ്ട്രേലിയ പ്രസ്താവനയില്‍ കുറിച്ചു.