ജൂണില്‍ ആരംഭിക്കുന്ന ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യന്‍ ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ചു. ശുഭ്മന്‍ ഗില്ലാണ് ക്യാപ്റ്റന്‍. ഋഷഭ് പന്ത് വൈസ് ക്യാപ്റ്റന്‍. ഏഴുവര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം കരുണ്‍ നായര്‍ ഇന്ത്യന്‍ ടീമില്‍ മടങ്ങിയെത്തി. ഫിറ്റ്നസ് വീണ്ടടുക്കാത്തതിനെ തുടര്‍ന്ന് മുഹമ്മദ് ഷമിക്ക് ടീമില്‍ ഇടം പിടിക്കാനായില്ല.
Chennai: Gujarat Titans player Sai Sudharsan during a practice session for the first qualifier cricket match of IPL against Chennai Super Kings, at MAC stadium in Chennai, Monday, May 22, 2023. (PTI Photo/R Senthilkumar) (PTI05_22_2023_000303A)
ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം ഇങ്ങനെ: ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), ഋഷഭ് പന്ത് (വൈസ് ക്യാപ്റ്റന്‍), യശസ്വി ജയ്സ്വാള്‍, കെ.എല്‍.രാഹുല്‍, സായ് സുദര്‍ശന്‍, അഭിമന്യു ഈശ്വരന്‍, കരുണ്‍ നായര്‍, നിതീഷ് റെഡ്ഡി, രവീന്ദ്ര ജഡേജ, ധ്രുവ് ജുറേല്‍, വാഷിങ്ടണ്‍ സുന്ദര്‍, ഷാര്‍ദുല്‍ ഠാക്കൂര്‍, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ആകാഷ് ദീപ്, അര്‍ഷ്ദീപ് സിങ്, കുല്‍ദീപ് യാദവ്.
Cricket - India v South Africa - First Test cricket match - Newlands Stadium, Cape Town, South Africa - 05/01/2018. India's Mohammed Shami acknowledges the crowd. REUTERS/Sumaya Hisham
മുഖ്യ സെലക്ടര്‍ അജിത് അഗാര്‍ക്കറിന്‍റെ നേതൃത്വത്തില്‍ മുംബൈയില്‍ ചേര്‍ന്ന യോഗമാണ് പതിനെട്ടംഗ ടീമിനെ പ്രഖ്യാപിച്ചത്. ബോര്‍ഡര്‍ ഗവാസ്കര്‍ പരമ്പരയില്‍ ബുമ്ര ഉപനായകന്‍ ആയിരുന്നുവെങ്കിലും ഇംഗ്ലണ്ടില്‍ നടക്കുന്ന അഞ്ച് ടെസ്റ്റിലും താരം കളിച്ചേക്കില്ലെന്നതിനാലും സമ്മര്‍ദം താങ്ങാനാവാത്തതിനാലും ക്യാപ്റ്റന്‍സി നല്‍കുന്നില്ലെന്ന് അഗാര്‍ക്കര്‍ വ്യക്തമാക്കി. ഇന്ത്യന്‍ ടീമിലെ തലമുറമാറ്റം പ്രഖ്യാപിച്ചാണ് രോഹിത് ശര്‍മ വിരമിച്ച ഒഴിവില്‍ 25കാരനായ ഗില്ലിനെ ബിസിസിഐ ക്യാപ്റ്റനാക്കുന്നത്.
India's Jasprit Bumrah reacts after the catch of Australia's captain Tim Paine was dropped on the fourth day of the third cricket Test match between Australia and India at the Sydney Cricket Ground (SCG) in Sydney on January 10, 2021. (Photo by DAVID GRAY / AFP) / -- IMAGE RESTRICTED TO EDITORIAL USE - STRICTLY NO COMMERCIAL USE --
25 വയസും 258 ദിവസവും മാത്രം പ്രായമുള്ള ഗില്‍ പ്രായം കുറഞ്ഞ ടെസ്റ്റ് ക്യാപ്റ്റന്‍മാരുടെ പട്ടികയില്‍ അഞ്ചാമനായി. മന്‍സൂര്‍ അലി ഖാന‍് പട്ടൗഡി (21 വയസ് 77 ദിവസം), സച്ചിന്‍ (23 വയസ് 169 ദിവസം), കപില്‍ദേവ് (24 വയസ്,48 ദിവസം), രവി ശാസ്ത്രി (25 വയസ്,229 ദിവസം) എന്നിങ്ങനെയാണ് പ്രായം കുറഞ്ഞ ക്യാപ്റ്റന്‍മാരുടെ പട്ടിക. ഒരു വര്‍ഷത്തോളമായി ഗില്ലിനെ കമ്മിറ്റി നിരീക്ഷിക്കുകയായിരുന്നുവെന്നും ഇംഗ്ലണ്ടിനെതിരെ കഴിഞ്ഞ വര്‍ഷം നടന്ന മല്‍സരത്തിലും ഡ്രസിങ് റൂമിലുമടക്കം നിരീക്ഷിച്ചിരുന്നുവെന്നും ഭാവി നായകനിലുള്ള ഗുണങ്ങള്‍ കണ്ടിരുന്നുവെന്നും അഗാര്‍ക്കര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം ഗില്‍ എത്രാമനായി ഇറങ്ങുമെന്നതില്‍ അഗാര്‍ക്കര്‍ പ്രതികരിച്ചില്ല. കെ.എല്‍.രാഹുലും യശസ്വിയും തന്നെ ഓപ്പണര്‍മാരായേക്കും. മൂന്നും നാലും സ്ഥാനങ്ങളിലേക്ക് കരുണ്‍ നായരും സായ് സുദര്‍ശനുമെത്തിയേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍.
രവീന്ദ്ര ജഡേജ, വാഷിങ്ടണ്‍ സുന്ദര്‍, ഷാര്‍ദൂല്‍ ഠാക്കൂര്‍, നിതീഷ് റെഡ്ഡി എന്നിങ്ങനെ രണ്ട് പേസര്‍മാരും രണ്ട് സ്പിന്നര്‍മാരുമടക്കം നാല് ഓള്‍റൗണ്ടര്‍മാരാണ് ടീമിലുള്ളത്. ബുമ്ര, സിറാജ്, ആകാശ്ദീപ്, പ്രസിദ്ധ് കൃഷ്ണ, അര്‍ഷ്ദീപ് എന്നിങ്ങനെ അഞ്ച് സ്പെഷലിസ്റ്റ് ഫാസ്റ്റ് ബോളര്‍മാര്‍ക്കൊപ്പം സ്പെഷലിസ്റ്റ് സ്പിന്നറായി കുല്‍ദീപും ടീമിലുണ്ട്.