Cricket - ICC Men's Champions Trophy - Group A - Bangladesh v India - Dubai International Stadium, Dubai, United Arab Emirates - February 20, 2025 India's Mohammed Shami celebrates with teammates after taking the wicket of Bangladesh's Mehidy Hasan Miraz, caught out by Shubman Gill REUTERS/Satish Kumar
ഈ വര്‍ഷം നടക്കേണ്ട ഏഷ്യാ കപ്പ് ടൂര്‍ണമെന്‍റിന്‍റെ സമയക്രമം നിശ്ചയിച്ച് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍. സെപ്റ്റംബറില്‍ ട്വന്‍റി 20 ഫോര്‍മാറ്റില്‍ മത്സരങ്ങള്‍ നടത്താനാണ് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്‍റെ തീരുമാനം. എന്നാല്‍ ആതിഥ്യേതയ്വം വഹിക്കേണ്ട ഇന്ത്യയ്ക്ക് തിരിച്ചടിയാകുന്ന തീരുമാനമാണ് പുറത്തുവരുന്നത്. ഇന്ത്യയ്ക്ക് പകരം ടൂര്‍ണമെന്‍റ് നിഷ്പക്ഷ വേദിയിലേക്ക് മാറ്റുമെന്നാണ് സൂചന.
ഇന്ത്യ ചാംപ്യന്‍സ് ട്രോഫിക്കായി പാക്കിസ്ഥാനിലേക്ക് പോകാതിരുന്നതാണ് ഏഷ്യാ കപ്പില്‍ തിരിച്ചടിയായത്. ഇതിന് തിരിച്ചടിയായി ഇന്ത്യയില്‍ നടക്കുന്ന ടൂര്‍ണമെന്‍റുകളില്‍ പങ്കെടുക്കാന്‍ പാക്കിസ്ഥാന്‍ ഇന്ത്യയിലേക്ക് എത്തില്ലെന്നും നിലപാടെടുത്തിരുന്നു. തുടര്‍ന്നാണ് നിക്ഷ്പക്ഷ വേദിയിലേക്ക് മത്സരം മാറ്റാന്‍ തീരുമാനം. ഇന്ത്യയ്ക്ക് പകരം മത്സരം യുഎഇയിലോ ശ്രീലങ്കയിലോ നടക്കുമെന്നാണ് വിവരം.
ചാംപ്യന്‍സ് ട്രോഫിക്കായി ഇന്ത്യ പാക്കിസ്ഥാനിലേക്ക് പോകാതിരുന്നതോടെ ഹൈബ്രിഡ് രീതിയിലാണ് ടൂര്‍ണമെന്‍റ് നടക്കുന്നത്. ഇന്ത്യയുടെ മത്സരങ്ങള്‍ ദുബായിലും മറ്റു മത്സരങ്ങള്‍ പാക്കിസ്ഥാനിലുമാണ് നടക്കുന്നത്. അതേസമയം, അടുത്ത വര്‍ഷത്തെ ട്വന്‍റി 20 ലോകകപ്പ് ഇന്ത്യയിലും ശ്രീലങ്കയിലുമായാണ് നടക്കുന്നത്. പാക്കിസ്ഥാന്‍റെ മത്സരങ്ങള്‍ ശ്രീലങ്കയിലായിരിക്കും നടക്കുക.
ഇത്തവണത്തെ ഏഷ്യാ കപ്പ് ട്വന്‍റി 20 ഫോര്‍മാറ്റിലാണ് നടക്കുന്നത്. കഴിഞ്ഞ ഏഷ്യാകപ്പ് ഏകദിന ഫോർമാറ്റിലായിരുന്നു നടന്നത്. ഇന്ത്യ, പാക്കിസ്ഥാന്‍, ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍, യുഎഇ, ഒമാന്‍, ഹോങ്കോങ് എന്നിങ്ങനെ എട്ട് ടീമുകളാണ് ടൂര്‍ണമെന്‍റില്‍ പങ്കെടുക്കുക. നാല് ടീമുകളെ രണ്ട് ഗ്രൂപ്പുകളാക്കി തിരിച്ചാണ് മത്സരം നടക്കുക.