India's Sanju Samson bats during the Twenty20 cricket match between England and India in Rajkot, India, Tuesday, Jan. 28, 2025. (AP Photo/Ajit Solanki)

India's Sanju Samson bats during the Twenty20 cricket match between England and India in Rajkot, India, Tuesday, Jan. 28, 2025. (AP Photo/Ajit Solanki)

ഇംഗ്ലണ്ടിനെതിരായ അഞ്ചാമത്തെയും അവസാനത്തെയും ട്വന്‍റി20 മല്‍സരത്തില്‍  അഭിഷേക് ശര്‍മയ്ക്കൊപ്പം സഞ്ജു സാംസണ്‍ തന്നെ ഓപ്പണറായേക്കും. കഴിഞ്ഞ കളികളിലൊന്നും ഫോമിലേക്ക് ഉയരാത്ത സഞ്ജുവിന് മേല്‍ കടുത്ത സമ്മര്‍ദമാണ് ഉള്ളത്. മികച്ച കളി പുറത്തെടുത്തില്ലെങ്കില്‍ സഞ്ജുവിന്‍റെ ഭാവി തന്നെ തുലാസിലാകുമെന്നതില്‍ സംശയമില്ല. കൊല്‍ക്കത്തിലെ ആദ്യ മല്‍സരത്തിലൊഴികെ പിന്നീട് സഞ്ജു രണ്ടക്കം കടന്നില്ല. ഷോര്‍ട്പിച്ചില്‍ പതിവായി സഞ്ജുവിന് പിഴയ്ക്കുകയും ചെയ്യുന്നുണ്ട്. കൂടുതല്‍ പറഞ്ഞ് 'സഞ്ജു'  ആരാധകരെ പ്രകോപിപ്പിക്കാനില്ലെന്നായിരുന്നു മുന്‍താരങ്ങളുടെ വിമര്‍ശനം. അതേസമയം പങ്കാളിയായ അഭിഷേകാവട്ടെ ഉജ്വലഫോമിലുമാണ്. 144 റണ്‍സുമായി പരമ്പരയിലെ ടോപ് സ്കോററും അഭിഷേക് തന്നെ. 17 ഫോറുകളും ഒന്‍പത് സിക്സറുകളും അഭിഷേകിന്‍റേതായി പിറന്നു. 197.26 ആണ് സ്ട്രൈക്ക് റേറ്റ്. 

Cricket - Third T20 International - India v England - Saurashtra Cricket Association Stadium, Rajkot, India - January 28, 2025
India's Sanju Samson walks after losing his wicket, caught by England's Adil Rashid off the bowling of Jofra Archer REUTERS/Amit Dave

Cricket - Third T20 International - India v England - Saurashtra Cricket Association Stadium, Rajkot, India - January 28, 2025 India's Sanju Samson walks after losing his wicket, caught by England's Adil Rashid off the bowling of Jofra Archer REUTERS/Amit Dave

നാലാം മല്‍സരത്തില്‍ തിലക് വര്‍മയും സൂര്യകുമാര്‍ യാദവും പൂജ്യത്തിന് പുറത്തായിരുന്നു. ആദ്യപന്തിലാണ് തിലക് വര്‍മ മടങ്ങിയതെങ്കില്‍ നാല് പന്തുകള്‍ നേരിട്ടശേഷമാണ് ക്യാപ്റ്റന്‍ സൂര്യ പുറത്തായത്. ഇന്നത്തെ കളിയിലും ഇരുവരും ബാറ്റിങ് ഓര്‍ഡര്‍ തുടര്‍ന്നേക്കും. പൂണെയില്‍ നാല് ഫോറും ഒരു സിക്സുമടക്കം അടിച്ചു കളിച്ച റിങ്കു സിങ് അഞ്ചാമനായി ഇറങ്ങിയേക്കും. ആറാമനായി ദുബെയും പിന്നാലെ പാണ്ഡ്യയും എത്തുമെന്നുമാണ് പ്രതീക്ഷിക്കുന്നത്. 34 പന്തില്‍ നിന്നും 53 റണ്‍സെടുത്ത ദുബെയായിരുന്നു കഴിഞ്ഞ കളിയിലെ കേമന്‍. അവസാന ബാറ്റിങ് ഓള്‍ റൗണ്ടറായി അക്സര്‍ പട്ടേലും വാലറ്റക്കാരായി അര്‍ഷ്ദീപും രവി ബിഷ്ണോയും വരുണ്‍ ചക്രവര്‍ത്തിയും ഉണ്ടാവും. 

പ്ലേയിങ് ഇലവന്‍ സാധ്യത: സഞ്ജു സാംസണ്‍, അഭിഷേക് ശര്‍മ, തിലക് വര്‍മ, സൂര്യകുമാര്‍ യാദവ്, റിങ്കുസിങ്, ശിവം ദുബെ, ഹാര്‍ദിക് പാണ്ഡ്യ, അക്സര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ്, രവി ബിഷ്ണോയ്, വരുണ്‍ ചക്രവര്‍ത്തി. 

ENGLISH SUMMARY:

Sanju Samson faces immense pressure as he prepares to open with Abhishek Sharma in the fifth and final T20 against England, following a series of poor performances. India likely playing XI for 5th T20 2025 vs England.