നാടകീയതകള്‍ നിറഞ്ഞ ബ്രിസ്ബേന്‍ ടെസ്റ്റിന്‍റെ അവസാനം അതിനാടകീയമായ വിരമിക്കല്‍ പ്രഖ്യാപനം. എന്തുകൊണ്ട് അശ്വിന്‍ പെട്ടന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു എന്നാണ് ക്രിക്കറ്റ് ആരാധകര്‍ ഒന്നടങ്കം ചോദിക്കുന്നത്. പരമ്പരയ്ക്ക് നടുവില്‍ വിരമിക്കല്‍ തീരുമാനം അവഗണനയോടുള്ള പ്രതികരണമാണെന്നും ആരാധകര്‍ സംശയിക്കുന്നു.
Also Read: 'എന്നെ ടീമിന് വേണ്ടെങ്കില്‍ ഗുഡ് ബൈ'; അശ്വിന്‍റെ വിരമിക്കലിന് പിന്നില്‍ അവഗണനയോ?
ബ്രിസ്ബേനിലെ മത്സരശേഷമുള്ള വാര്‍ത്താസമ്മേളനത്തില്‍ രോഹിത് ശര്‍മയ്ക്കൊപ്പമൊത്തി തനിക്ക് പറയാനുള്ളത് പറഞ്ഞ് പോവുകയാണ് അശ്വിന്‍ ചെയ്തത്. അശ്വിന്‍റെ പെട്ടന്നുള്ള വിരമിക്കല്‍ പിന്നില്‍ കോച്ച് ഗൗതം ഗംഭീറിന്‍റെ ഇടപെടലുകളും ഉണ്ടെന്നാണ് പിടിഐ റിപ്പോര്‍ട്ട്.
ഇലവനില്‍ സ്ഥാനമില്ലെങ്കില്‍ ഓസ്ട്രേലിയയിലേക്കില്ലെന്ന നിലപാടിലായിരുന്നു അശ്വിന്‍. ഇക്കാര്യം അശ്വിന്‍ ഇന്ത്യന്‍ സെലക്ടര്‍മാരോടും സൂചിപ്പിച്ചിരുന്നു. രവീന്ദ്ര ജഡേജയ്ക്കൊപ്പം വാഷിങ്ടണ്‍ സുന്ദറും ടീമിലുള്ളതിനാല്‍ ഓസ്ട്രേലിയന്‍ പര്യടനത്തില്‍ ഇലവനിലുണ്ടാകുമെന്ന ഗ്യാരണ്ടി അശ്വിന്‍ സെലക്ടര്‍മാരില്‍ നിന്നും വാങ്ങിയിരുന്നു.
എന്നാല്‍ ആദ്യ ടെസ്റ്റില്‍ പെര്‍ത്തില്‍ അശ്വിനെ തഴഞ്ഞ് വാഷിങ്ടണ്‍ സുന്ദറിനെയാണ് ഇന്ത്യ സ്പിന്നറായി ഉള്‍പ്പെടുത്തിയത്. ഈ മത്സരത്തില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്ക് പകരം ജസ്പ്രിത് ബുംറയുടെ കീഴിലാണ് ഇന്ത്യ കളിച്ചത്.
Also Read: അശ്വിന്‍ തുടക്കം മാത്രം? പടിയിറങ്ങാനൊരുങ്ങി രോഹിതും കോലിയും! റിപ്പോര്‍ട്ട്
മത്സരത്തില്‍ ഇന്ത്യയുടെ ഒന്നാം നമ്പര്‍ ചോയിസാണ് കളിക്കുകയെന്ന തീരുമാനം കോച്ച് ഗൗതം ഗംഭീര്‍ മത്സരത്തിന് മുന്നോടിയായി വ്യക്തമാക്കിയിരുന്നു. മത്സരത്തില്‍ വാഷിങ്ടണ്‍ സുന്ദറാണ് ഇന്ത്യയ്ക്കായി കളിച്ചത്. ഇതോടെയാണ് ചോയിസ് താനല്ലെന്ന് അശ്വിന്‍ തിരിച്ചറിഞ്ഞത്. സീരീസില്‍ തനിക്ക് അവസരമുണ്ടാകില്ലെന്ന് മനസിലായ അശ്വിന്‍ വിരമിക്കല്‍ കാര്യം ക്യാപ്റ്റന്‍ രോഹിത് ശര്‍മയുമായി സംസാരിച്ചിരുന്നു.
Also Read: 'അശ്വിന് കാത്തിരിക്കാമായിരുന്നു'; പരമ്പര പൂര്‍ത്തിയാക്കാതെ വിരമിച്ചതിനെ വിമര്‍ശിച്ച് ഗവാസ്കര്‍
തന്‍റെ സേവനം ആവശ്യമില്ലെങ്കില്‍ വിരമിക്കാന്‍ തയ്യാറാണെന്നാണ് അശ്വിന്‍ ക്യാപ്റ്റനെ അറിയിച്ചത്. പിങ്ക് ബോള്‍ ടെസ്റ്റ് വരെ അനുനയിപ്പിച്ച രോഹിത് അഡ്‍ലെയ്ഡില്‍ ഇലവനില്‍ അശ്വിനെ ഉള്‍പ്പെടുത്തുകയും ചെയ്യുകയായിരുന്നു. എന്നാല്‍ മൂന്നാം ടെസ്റ്റില്‍ ജഡേജ ഇലനിലേക്ക് വന്നതോടെയാണ് അശ്വിന്‍ തന്‍റെ തീരുമാനത്തിലുറച്ചതെന്നാണ് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്.