india-vs-south-africa

ഫോട്ടോ: എഎഫ്പി

TOPICS COVERED

ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയിലെ രണ്ടാം ട്വന്റി20യില്‍ ഇന്ത്യക്ക് തോല്‍വി. മൂന്ന് വിക്കറ്റിനാണ് ദക്ഷിണാഫ്രിക്കയുടെ ജയം.  ഇന്ത്യ മുന്‍പില്‍ വെച്ച 125 റണ്‍സ് വിജയലക്ഷ്യം ആറ് പന്ത് അവശേഷിക്കെ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ദക്ഷിണാഫ്രിക്ക മറികടന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് 70 റൺസ് എടുക്കുന്നതിനിടെ അഞ്ച് വിക്കറ്റുകൾ നഷ്ടമായിരുന്നു. ഹര്‍ദിക് പാണ്ഡ്യയുടെ ബാറ്റിങ് ആണ് ഇന്ത്യന്‍ സ്കോര്‍ 124ല്‍ എത്തിച്ചത്. 

hardik-new

ഫോട്ടോ: എപി

കഴിഞ്ഞ മല്‍സരത്തില്‍ സെഞ്ചറിയടിച്ച സഞ്ജു സാംസൺ മൂന്ന് പന്തില്‍ ഡക്കായി. അഭിഷേക് ശർമ, ക്യാപ്റ്റൻ സൂര്യകുമാർ യാദവ്, റിങ്കു സിങ് എന്നിവർക്കും രണ്ടക്കം കടക്കാനായില്ല. 45 പന്തിൽ 39 റൺസ് എടുത്ത ഹാർദിക് പാണ്ഡ്യയാണ് ടോപ്പ് സ്കോറർ. ദക്ഷിണാഫ്രിക്ക ആറ് ബോളര്‍മാരെ കൊണ്ട് പന്തെറിയിച്ചപ്പോള്‍ അതില്‍ അഞ്ച് പേരും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. 

താരതമ്യേന ചെറിയ വിജയ ലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്കയുടെ ആദ്യ വിക്കറ്റ് മൂന്നാം ഓവറില്‍ തന്നെ ഇന്ത്യ വീഴ്ത്തി. ഒടുവില്‍ വരുണ്‍ ചക്രവര്‍ത്തിയുടെ അഞ്ച് വിക്കറ്റ് നേട്ടം വന്നതോടെ ദക്ഷിണാഫ്രിക്ക 86-7ലേക്ക് വീണു. എന്നാല്‍ സ്റ്റബ്സും ജെറാള്‍ഡും പിടിച്ചുനിന്നതോടെ ദക്ഷിണാഫ്രിക്ക വിജയ ലക്ഷ്യം മറികടന്നു. 41 പന്തില്‍ നിന്ന് 47 റണ്‍സോടെ സ്റ്റബ്സ് പുറത്താവാതെ നിന്നു. നാല് ഓവറില്‍ 17 റണ്‍സ് മാത്രം വഴങ്ങിയാണ് വരുണ്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയത്. 

jansen-south-africe

ഫോട്ടോ: എപി

ENGLISH SUMMARY:

India lost in the second Twenty20 of the series against South Africa. South Africa won by three wickets. South Africa overcame the target of 125 runs set by India with six balls to spare at the loss of seven wickets