hardik-pandya-arshdeep

ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ട്വന്റി20യിലെ ഇന്ത്യ തോല്‍വിയിലേക്ക് വീണതിന് പിന്നാലെ ട്രോളുകള്‍ക്ക് ഇരയാവുന്നത് ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയാണ്. ക്രീസില്‍ നിന്ന് അര്‍ഷ്ദീപിനോട് ഹര്‍ദിക് പറഞ്ഞ വാക്കുകള്‍ സ്റ്റംപ് മൈക്ക് പിടിച്ചെടുത്തതോടെയാണ് ട്രോളര്‍മാരുടെ ഇരയാവുന്നത്. അര്‍ഷ്ദീപിന് സ്ട്രൈക്ക് നല്‍കാതെ അവിടെ നിന്ന് ആസ്വദിക്കൂ എന്നാണ് ഹര്‍ദിക് പറഞ്ഞത്. എന്നാല്‍ അവസാന 10 പന്തില്‍ നിന്ന് ഹര്‍ദിക് നേടിയത് ആറ് റണ്‍സ് മാത്രം. അതില്‍ ഏഴും ഡോട്ട് ബോളുകള്‍. 

ഇന്ത്യന്‍ ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാര്‍ പരാജയപ്പെട്ടപ്പോള്‍ ഹര്‍ദിക്കിന്റെ ഇന്നിങ്സ് ആണ് ഇന്ത്യയെ 100 കടത്താന്‍ സഹായിച്ചത്. എന്നാല്‍ 45 പന്തില്‍ നിന്ന് 39 റണ്‍സ് ആണ് ഹര്‍ദിക് നേടിയത്. യാന്‍സനെതിരെ 18ാം ഓവറില്‍ ഹര്‍ദിക് രണ്ട് ഫോറും ഒരു സിക്സും പറത്തി. പിന്നാലെ വന്ന ഓവറില്‍ അര്‍ഷ്ദീപ് സിംഗിള്‍ എടുത്ത് സ്ട്രൈക്ക് നല്‍കിയതിന് പിന്നാലെയാണ് ഹര്‍ദിക്കിന്റെ വാക്കുകള്‍ സ്റ്റംപ് മൈക്ക് പിടിച്ചെടുത്തത്. അവിടെ നിന്ന് ആസ്വദിക്കൂ എന്നായിരുന്നു ഹര്‍ദിക് പറഞ്ഞത്. 

എന്നാല്‍ പിന്നെ വന്ന 10 പന്തില്‍ ഏഴും ഡോട്ട് ബോളുകളായിരുന്നു. യാന്‍സെനും കോട്സീയും ഇന്ത്യന്‍ ബാറ്റര്‍മാരെ വരിഞ്ഞുമുറുക്കിയതോടെ റണ്‍ ഒഴുക്ക് നിലച്ചു. ആറ് വിക്കറ്റ് നഷ്ടത്തില്‍ 124 റണ്‍സിലേക്ക് എത്താനെ ഇന്ത്യക്ക് സാധിച്ചുള്ളു. മൂന്ന് വിക്കറ്റ് തോല്‍വിയിലേക്കും ഇന്ത്യ വീണു. 

ENGLISH SUMMARY: