rohit-sharma

ആദ്യ മത്സരത്തിൽ ടൈ. രണ്ടാം മത്സരത്തിൽ 32 റൺസിന്റെ തോൽവി. ശ്രീലങ്കയ്ക്കെതിരായ മൂന്നാം ഏകദിനവും തോറ്റതോടെ ഇന്ത്യയ്ക്ക് സ്വന്തമായത് നാണക്കേടിന്റെ റെക്കോ‌ർഡ്. 110 റൺസിന്റെ തോൽവിയോടെ ശ്രീലങ്ക പരമ്പര 2-0 ത്തിന് സ്വന്തമാക്കി. 27 വർഷത്തിന് ശേഷമാണ് ഇന്ത്യ ശ്രീലങ്കയ്ക്കെതിരെ ഒരു പരമ്പര തോൽക്കുന്നത്. 1997 ലാണ് ഇന്ത്യ ഇതിന് മുൻപ് ശ്രീലങ്കയ്ക്കെതിരെ ഒരു പരമ്പര തോറ്റത്. 

ഇന്ത്യ അവസാനമായി ശ്രീലങ്കയ്ക്കെതിരെ പരമ്പര തോൽക്കുന്ന സമയത്ത് സച്ചിൻ ടെണ്ടുൽക്കറായിരുന്നു ഇന്ത്യൻ ക്യാപ്റ്റൻ. ശ്രീലങ്കൻ പര്യടനത്തിൽ അർജുന രണതുംഗ നയിച്ച ശ്രീലങ്കൻ ടീം 3-0ത്തിനാണ് ഇന്ത്യൻ ടീമിനെ തോൽപ്പിച്ചത്. ഇതിന് ശേഷം 12 പരമ്പരകൾ ഹോം–എവെ അടിസ്ഥാനത്തിൽ ഇരു ടീമുകളും കളിച്ചെങ്കിലും 11 ലും ജയം ഇന്ത്യയ്ക്കൊപ്പമായിരുന്നു. ഒരു പരമ്പര 1-1 സമനിലാണ് അവസാനിച്ചത്. മൂന്നാം തവണയാണ് ശ്രീലങ്ക ഇന്ത്യയ്ക്കെതിരെ പരമ്പര വിജയം നേടുന്നത്. 

ഇടങ്കയ്യൻ സ്പിന്നർ ദുനിത് വെല്ലലഗെയുടെ മികവിലാണ് ശ്രീലങ്ക ഇന്ത്യയെ ചരിത്ര തോൽവിയിലേക്ക് തള്ളിയിട്ടത്. 27 റൺസിന് അഞ്ച് വിക്കറ്റെടുത്ത ദുനിത് ഇന്ത്യൻ ടോപ്-ഓർഡറിനെ തകർത്തു. ശ്രീലങ്ക ഉയർത്തിയ 249 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്കായി രണ്ടക്കം കടന്നത് നാലു താരങ്ങൾ മാത്രമാണ്. 20 പന്തിൽ ആറു ഫോറും ഒരു സിക്സും സഹിതം 35 റൺസെടുത്ത ക്യാപ്റ്റൻ രോഹിത് ശർമ ഒരിക്കൽക്കൂടി ഭേദപ്പെട്ട പ്രകടനവുമായി ടോപ് സ്കോററായി. തോൽവി ഉറപ്പിച്ച ഘട്ടത്തിൽ ആഞ്ഞടിച്ച വാഷിങ്ടൻ സുന്ദർ 25 പന്തിൽ രണ്ടു ഫോറും മൂന്നു സിക്സും സഹിതം 30 റൺസെടുത്തു. ഇന്ത്യ 138 റൺസിന് പുറത്തായി. 

ENGLISH SUMMARY:

India lost a series to Srilanka after 24 years