വനിതാ ഏഷ്യാ കപ്പ് ട്വന്റി 20യിലെ ആദ്യ മല്‍സരത്തില്‍ പാക്കിസ്ഥാനെ 7 വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ. ടോസ് നേടി ബാറ്റിങിനിറങ്ങിയ പാക്കിസ്ഥാന്‍ 19.2 ഓവറില്‍ 108 റണ്‍സിന് പുറത്തായി. ചെറിയ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യന്‍ വനിതകള്‍ 14.1 ഓവറില്‍ മൂന്ന് വിക്കറ്റ് 109 റണ്‍സ് നേടി.
സ്മൃതി മന്ദാനയും ഷെഫാലി വെര്‍മയും തകര്‍ത്തടിച്ചതോടെ 9.1 ഓവറില്‍ ഇന്ത്യ വിജയലക്ഷ്യത്തിന്‍റെ പകുതിയിലേറെ പിന്നിട്ടു. 57 പന്തില്‍ നിന്ന് സ്മൃതി–ഷെഫാലി കൂട്ടുകെട്ട് 85 റണ്‍സാണ് സ്കോര്‍ ചെയ്തത്. എട്ടാം ഓവറില്‍ സ്മൃതി മന്ദാന ടുബ ഹസന്‍റെ ഓവറില്‍ അഞ്ച് ബൗണ്ടറിയടക്കം 21 റണ്‍സ് നേടി. 31 പന്തില്‍ നിന്ന് 45 റണ്‍സെടുത്ത് നില്‍ക്കെ സ്മൃതി പുറത്തായി. പിന്നാലെ 29 പന്തില്‍ നിന്നും 40 റണ്‍സെടുത്ത് ഷെഫാലിയും മടങ്ങി. ഹര്‍മന്‍പ്രീതും ജെമീമയും ചേര്‍ന്നതോടെ 14.1 ഓവറില്‍ ഇന്ത്യ വിജയം കണ്ടു.
ടോസ് നേടി ബാറ്റിങിനിറങ്ങിയ പാകിസ്ഥാൻ വനിതകൾക്ക് പവർപ്ലേയിൽ മൂന്ന് വിക്കറ്റുകൾ നഷ്ടമായിരുന്നു. രണ്ടാം ഓവറിൽ ഓപ്പണർ ഗുൽ ഫെറോസയെ പൂജ വസ്ട്രക്കർ പുറത്താക്കി. പൂജ മുനീബ അലി കൂടി മടങ്ങിയതോടെ പ്രതിരോധത്തിലായ പാകിസ്ഥാന് വേണ്ടി സിദ്ര അമീൻ (25) ആണ് പൊരുതിയത്. 22 റൺസ് വീതമെടുത്ത ടുബ ഹസൻ, ഫാത്തിമ സന എന്നിവരുടെ ഇന്നിങ്സാണ് പാകിസ്ഥാനെ 100 കടത്തിയത്. ഇന്ത്യക്കായി ദീപ്തി ശർമ 20 റൺസിന് മൂന്ന് വിക്കറ്റെടുത്തപ്പോൾ പൂജ വസ്ട്രാക്കറും രേണുക സിംഗും ശ്രേയങ്ക പാട്ടീലും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
ഞായറാഴ്ച യുഎഇയ്ക്കെതിരെയാണ് ഇന്ത്യയുടെ രണ്ടാം മല്‍സസരം.