ട്വന്റി ട്വന്റി ലോകകപ്പിൽ ഇന്ത്യ ഇന്ന് പാക്കിസ്ഥാനെതിരെ. അമേരിക്കയോട് ഏറ്റ തോൽവിയുടെ ഞെട്ടൽ മാറാതെയാണ് പാകിസ്ഥാൻ ഇന്ത്യക്ക് മുന്നിലേക്ക് എത്തുന്നത്. ഇന്ത്യൻ സമയം രാത്രി എട്ട് മണിക്ക് ന്യൂയോർക്കിലാണ് മൽസരം.
രണ്ടാം ജയമാണ് ഇന്ത്യയുടെ ലക്ഷ്യം എങ്കിൽ, പാകിസ്ഥാന് ലോകകപ്പിലെ രണ്ടാം മൽസരം തന്നെ ജീവൻ മരണ പോരാട്ടമാണ്. അമേരിക്കയോട് തോറ്റ പാകിസ്ഥാൻ ഗ്രൂപ്പ് എയിൽ നാലാം സ്ഥാനത്തു. ഇന്ത്യയോട് തോറ്റൽ പാകിസ്ഥാന്റെ സൂപ്പർ എയ്റ്റ് (8) മോഹങ്ങൾക്ക് കനത്ത തിരിച്ചടിയാകും. പാകിസ്ഥാനെ കണ്ടാൽ തകർത്തടിക്കുന്ന വിരാട് കോലിയിലാണ് എല്ലാ കണ്ണുകളും. ആദ്യ മത്സരത്തിൽ കോലി ഒരു റണ്ണിന് പുറത്തായതിന്റെ ക്ഷീണം തീർക്കുമെന്ന് ആരാധകർ പ്രതീക്ഷിക്കുന്നു .
മൽസരം നടക്കുന്ന ന്യൂയോർക്കിലെ നസൗ സ്റ്റേഡിയത്തിലെ പിച്ചിനെക്കുറിച് ക്യൂറെറ്റർക്കുപോലും വലിയ ധാരണയില്ലെന്നു വാർത്ത സമ്മേളനത്തിൽ രോഹിത് ശർമ പരിഹസിച്ചിരുന്നു. പേസ് ബോളർ മാരെ അനുകൂലിക്കുന്ന, റൺസ് കണ്ടെത്താൻബാറ്റർമാർപാടുപെടുന്ന രീതിയിലാണ് ഇതുവരെ നസൗ സ്റ്റേഡിയത്തിലെ പിച്ചിന്റെ സ്വഭാവം. ഇരുടീമും നാല് പേസർമാരെ വീതം ഉൾപെടുത്തിയാലും അത്ഭുതപെടാനില്ല.
10 ദിവസത്തിനിടെ മൂന്നാം വട്ടമാണ് ഇന്ത്യ ന്യൂയോർക്കിൽ മത്സരിക്കാൻ ഇറങ്ങുന്നത്. ഇന്ത്യൻ ടീമിൽ മാറ്റങ്ങൾക്ക് സാധ്യത ഇല്ലാത്തതിനാൽ സഞ്ജു സാംസൺ ഇന്നും പുറത്തിരിക്കേണ്ടി വരും.ട്വന്റി 20യിൽ ഇന്ത്യയും പാകിസ്ഥാനും 12 തവണ ഏറ്റുമുട്ടിയതിൽ ഒൻപത് വട്ടവും ജയം ഇന്ത്യക്കൊപ്പം നിന്നു.