സന്നാഹമല്‍സരത്തില്‍ ബംഗ്ലദേശിനെ 60 റണ്‍സിന് തകര്‍ത്ത് ട്വന്റി 20 ലോകകപ്പിന് ഇന്ത്യയുടെ തയ്യാറെടുപ്പ്. മടങ്ങിവരവില്‍ ഋഷഭ് പന്ത് അര്‍ധസെഞ്ചുറി നേടിയപ്പോള്‍ 183 റണ്‍സാണ് ഇന്ത്യ വിജയലക്ഷ്യമുയര്‍ത്തിയത്.
രോഹിത്തിനൊപ്പം ഓപ്പണറായി ഇറങ്ങിയ സഞ്ജു സാംസണ്‍ ഒരു റണ്ണിന് പുറത്തായി. 120 റണ്‍സില്‍ ബംഗ്ലദേശ് ഇന്നിങ്സ് അവസാനിച്ചു
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ രോഹിത് ശര്‍മയ്ക്കൊപ്പവിട്ടത് സഞ്ജു സാംസണെ. രണ്ടാം ഓവറിലെ അഞ്ചാം പന്തില്‍ ഒരു റണ്ണില്‍ സഞ്ചു പുറത്ത്. മടങ്ങിവരവില്‍ ഋഷഭ് പന്താകട്ടെ ക്യാപ്റ്റനെ സാക്ഷിനിര്‍ത്തി തകര്‍ത്തടിച്ചു
32 പന്തില്‍ 52 റണ്‍സ് നേടിയാണ് പന്ത് കളംവിട്ടത്.ഹര്‍ദിക് പാണ്ഡ്യ 40 റണ്‍സും രോഹിത് ശര്‍മ 23 റണ്‍സും നേടി. വിരാട് കോലി ബാറ്റിങ്ങിനിറങ്ങിയില്ല. അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ നേടിയത് 182 റണ്‍സ്. ബംഗ്ലദേശ് മുന്‍നിരയെ പവര്‍പ്ലേയില്‍ തന്നെ ഇന്ത്യ മടക്കി. 41 റണ്‍സെടുക്കുന്നതിനിടെ 5 വിക്കറ്റ് നഷ്ടം
ഷാക്കിബ് മഹമ്മദുള്ള ആറാംവിക്കറ്റ് കൂട്ടുകെട്ട് ബംഗ്ലദേശിന്റെ തോല്‍വിഭാരം കുറച്ചു. അര്‍ഷ്ദീപ് സിങ്ങ് രണ്ടുവിക്കറ്റ് വീഴ്ത്തി.