cover-drives

TOPICS COVERED

ബാറ്റ്‌സ്മാന്‍ ക്രീസില്‍ നൃത്തം വയ്ക്കുകയാണെങ്കില്‍ അയാളുടെ ഏറ്റവും മനോഹരമായ ചുവടാണ് കവര്‍ഡ്രൈവ്. ക്ലാസും സ്‌റ്റൈലും ഒരേപോലെ നിറയുന്ന, ക്രിക്കറ്റിനെ ആസ്വാദനത്തിന്റെ പരകോടിയില്‍ എത്തിക്കുന്ന പെര്‍ഫക്ട് ഷോട്ട്. ഇന്ത്യന്‍ നായകന്‍ വിരാട് കോലി തന്നെയാണ് മനോഹരമായി കവര്‍ ഡ്രൈവ് കളിക്കുന്നതില്‍ ഈ തലമുറയിലെ അതികായന്‍. ചിലപ്പോഴെങ്കിലും ഒരുപടി മുകളിലായി പാക് നായകന്‍ ബാബര്‍ അസമും ഒപ്പമുണ്ട്. എന്നാല്‍ ഇവര്‍ക്കെല്ലാം മുന്‍പേ കവര്‍ഡ്രൈവുകളിലൂടെ വിസ്മയം തീര്‍ത്ത് കടന്നു പോയ ഒരുപിടി താരങ്ങളുണ്ട്. ക്രിക്കറ്റ് ലോകത്തിന് ഒരിക്കലും മറക്കാനാവാത്ത മനോഹര നിമിഷങ്ങള്‍ തീര്‍ത്തവര്‍.

ഒരേസമയം അപകടകരവും മനോഹരവുമാണ് കവര്‍ഡ്രൈവുകള്‍. ബാറ്റ്‌സ്മാന്റെ വൈദഗ്ധ്യം അതില്‍ നിന്ന് അളന്നെടുക്കാം. എന്നാല്‍ ഇന്നിങ്‌സിനും മാച്ചിനും കരിയറിനും വരെ തിരശീലയിടാനും കവര്‍ഡ്രൈവ് ശ്രമങ്ങള്‍ക്കാവും. 2004ലെ സിഡ്‌നി ടെസ്റ്റില്‍ 436 ഡെലിവറികളാണ് സച്ചിന്‍ നേരിട്ടത്. കവര്‍ഡ്രൈവ് കളിക്കാന്‍ ശ്രമിക്കില്ലെന്ന് ഉറപ്പിച്ച മനസാണ് ഇരട്ടശതകത്തിലേക്ക് തന്നെ എത്തിച്ചതെന്ന് ലിറ്റില്‍ മാസ്റ്റര്‍ തന്നെ പറയുമ്പോള്‍ വ്യക്തം, ഇത് ചില്ലറ കളിയല്ലെന്ന്. 

ഇടത് തോളിന്റെ ചലനമാണ് കവര്‍ഡ്രൈവ് കളിക്കുമ്പോള്‍ എറ്റവും പ്രധാനം എന്നാണ് ബോയ്‌കോട്ടിന്റെ ബുക്ക് ഫോര്‍ യങ്‌സ്‌റ്റേഴ്‌സില്‍ പറയുന്നത്. ടേണ്‍ ചെയ്ത് എക്‌സ്ട്രാ കവറിലേക്ക് പോയിന്റ് ചെയ്തായിരിക്കണം ഇടത് തോളിന്റേയും ഫ്രണ്ട് ഫൂട്ടിന്റേയും സ്ഥാനം. കണ്ണുകളുടേയും കൈകളുടേയും നീക്കങ്ങള്‍ നൂഴിലപോലും തെറ്റാതെ വരുന്നതിനൊപ്പം ഫൂട്ട് മൂവ്‌മെന്റ്‌സിന്റെ കൃത്യതയും കൂടിച്ചേരുന്നതോടെ കവര്‍ഡ്രൈവുകള്‍ ഏതൊരു ക്രിക്കറ്റ് പ്രേമിയിലും കുളിര് കോരിയിടും. 1977ല്‍ ഹെഡിങ്‌ലേയില്‍ തന്റെ നൂറാം ഫസ്റ്റ് ക്ലാസ് സെഞ്ചുറിയിലേക്ക് എത്തുന്നതിനിടെ ബോയ്‌കോട്ട് ചെയ്തതുപോലെ.

എല്ലാ ഇതിഹാസ ക്രിക്കറ്റ് താരങ്ങള്‍ക്കും അവര്‍ നെഞ്ചോട് ചേര്‍ത്ത് വെക്കുന്നൊരു ഷോട്ട് ഉണ്ടാവും. സച്ചിന് അതു സ്‌ട്രെയ്റ്റ്‌ഡ്രൈവും പോണ്ടിങ്ങിന് പുള്‍ ആന്‍ഡ് ഹുക്കും ദ്രാവിഡിന് ഫോര്‍വേഡ് ഡിഫാള്‍ഡിഫന്‍സുമാണെങ്കില്‍ സംഗക്കാരയ്ക്ക് അത് കവര്‍ഡ്രൈവാണ്. ഫ്രണ്ട് ഫൂട്ടില്‍ നിന്നും കവര്‍ഡ്രൈവുകള്‍ ഉതിര്‍ക്കുന്നതില്‍ കേമനായിരുന്നു ഇടംകയ്യനായ കുമാര്‍ സംഗക്കാര. 28000 രാജ്യാന്തര റണ്‍സ് നേടി നിറഞ്ഞ സംഗക്കാരയുടെ കവര്‍്രൈഡവുകള്‍ ആരാധകരുടെ മനസില്‍ നിന്ന് മായില്ല.  അത്രമല്‍ സൂക്ഷ്മവും മനോഹരവുമായിരുന്നു, ലോകോത്തര ബൗളര്‍മാര്‍ക്കെതിരെ ഓര്‍ത്തഡോക്‌സ് ഷോട്ടുകള്‍ അനായാസം കളിക്കുമായിരുന്ന സംഗക്കാരയുടെ കവര്‍ഡ്രൈവുകള്‍.   

അമ്പരപ്പിക്കുന്ന സ്വാഭാവികതയോടെ കവര്‍ഡ്രൈവ് കളിക്കുന്ന താരമായിരുന്നു, ഓസ്‌ട്രേലിയയുടെ ഡാമിയന്‍ മാര്‍ട്യന്‍. ഫുട്‌വര്‍ക്ക് കുറച്ച് അസാധ്യമായ ഹാന്‍ഡ് ഐ കോര്‍ഡിനേഷന്‍. പിഴയ്ക്കാത്ത ടൈമിങ്ങും പ്ലേസ്‌മെന്റും. പ്രതികൂല സാഹചര്യങ്ങളില്‍ ഓസ്‌ട്രേലിയയുടെ രക്ഷകനായിരുന്ന താരമായിരുന്നു ഡാമിയെന്‍ മാര്‍ട്യന്‍. ബാറ്റിങ് ടെക്‌നിക്കുകളെ അതിന്റെ മനോഹാരിതയില്‍ പിച്ചില്‍ പ്രയോഗിക്കുന്ന മാര്‍ട്യന്‍ ക്രിക്കറ്റ് ലോകത്തിന്റെ കയ്യടി നേടിയത് കവര്‍ ഡ്രൈവിലെ മികവിലൂടെ കൂടിയാണ്. 

martyn-cover

കവര്‍െ്രെഡവുകളെ കുറിച്ച് പറഞ്ഞുപോകുമ്പോള്‍ എങ്ങനെയാണ് രാഹുല്‍ ദ്രാവിഡ് എന്ന പേര് വിട്ടുകളയുക? വേഗത്തില്‍ ഡെലിവറിയുടെ ലെങ്ത്തിനെ വിലയിരുത്താനും അതിനനുസരിച്ച് ഫൂട്ട് മൂവ്‌മെന്റ്‌സില്‍ മാറ്റം വരുത്താനും സാധിക്കുന്നതായിരുന്നു ദ്രാവിഡന്റെ സവിശേഷത. സ്‌ക്വയര്‍ കട്ട് ഷോട്ടുകളായിരുന്നു ദ്രാവിഡിന്റെ 'ഫേവറിറ്റുകള്‍' എങ്കിലും കവര്‍ഡ്രൈവ് കളിക്കുന്നതില്‍ ലോകോത്തര താരങ്ങളുടെ പട്ടികയില്‍ തന്നെയാണ് ഇന്ത്യയുടെ ഈ വന്‍മതിലിനു സ്ഥാനം. ഇടതുകാല്‍ മുന്നോട്ട് വെച്ച് ബോള്‍ കവറിലേക്ക് പായിക്കുന്ന ദ്രാവിഡിന്റെ ഷോട്ട് ആരാധകരുടെ മനസില്‍ എന്നുമുണ്ടാകും. 

ഒരു ഇടംകയ്യന്‍ ബാറ്റ്‌സ്മാന്റെ കവര്‍െ്രെഡവുകള്‍ ക്രിക്കറ്റ് ലോകത്തെ സ്വര്‍ഗത്തിലെത്തിച്ചിട്ടുണ്ടെങ്കില്‍ അത് സാക്ഷാല്‍ ബ്രയാന്‍ ലാറയുടേതാണ്...ലാറയുടെ കവര്‍െ്രെഡവുകളിലെ ആകര്‍ഷകത്വം പകരംവയ്ക്കാനില്ലാത്തതാണ്. ഒരേ സമയം സൗന്ദര്യതികവേറിയതും ശക്തവുമായിരുന്നു അദ്ദേഹത്തിന്റെ ഷോട്ടുകള്‍. താരതമ്യം ചെയ്യാന്‍ പോലും സാധിക്കാത്ത വിധം മികച്ച ലേറ്റ് കട്ട് ഷോട്ടുകളായിരുന്നു ലാറയുടെ ഫേവറിറ്റ്. എങ്കിലും പെര്‍ഫെക്ട് ടൈമിലെ കവര്‍ ്രൈഡവുകള്‍ അദ്ദേഹത്തിന്റെ സവിശേഷതയായിരുന്നു. 

ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓള്‍ റൗണ്ടര്‍മാരിലൊരാളായ ജാക് കാലിസിന്റെ ബാറ്റില്‍ നിന്നും വിരിഞ്ഞിരുന്നു മനോഹരമായ കവര്‍െ്രെഡവുകള്‍. ബാറ്റിങ് ടെക്‌നിക്കുകളില്‍  അഗ്രഗണ്യനായിരുന്ന കാലിസിന്റെ ഓഫ് സൈഡിലൂടെയുള്ള  ഡ്രൈവുകള്‍ മനോഹരമായിരുന്നു. കൃത്യതയാര്‍ന്ന ഫൂട്ട്മൂവ്‌മെന്റ്‌സും കുത്തിത്തിരിഞ്ഞെത്തുന്ന ബോള്‍ ലെങ്ത്ത് കൃത്യമായി വിലയിരുത്താന്‍ സാധിക്കുന്നതുമായിരുന്നു കാലിസിന്റെ ഷോട്ടുകളെ ഭംഗിയുള്ളതായിക്കിയത്.

kallis-cover

ഓഫ് സൈഡിലെ ദൈവത്തെക്കുറിച്ച് പറയാതെ കവര്‍ ഡ്രൈവുകളില്‍ നിറഞ്ഞാടിയ താരങ്ങളുടെ കഥ നമുക്ക് അവസാനിപ്പിക്കാനാവില്ല. എതിര്‍ ടീമിന്റെ 9 താരങ്ങളും ഓഫ് സൈഡില്‍ നിറഞ്ഞ് നിന്നാലും പന്ത് ബൗണ്ടറി ലൈന്‍ കടത്താന്‍ ദാദക്കാവും.. അരങ്ങേറ്റ ടെസ്റ്റില്‍ തന്നെ സെഞ്ചുറി എന്ന നേട്ടം. കവര്‍ഡ്രൈവിലൂടെ  ബൗണ്ടറി നേടിയാണ്, ആദ്യമായി ഗാംഗുലി മൂന്നക്കം കടന്നത്. മണിക്കൂറില്‍ 150 കിമീ വേഗത്തിലെത്തുന്ന അക്തറിന്റെ തീയുണ്ടകളായാലും മുരളീധരന്റെ പ്രവചനാതീതമായ സ്പിന്‍ ആയാലും ഫ്രണ്ട് ഫൂട്ടില്‍ നിന്ന് ഓഫ് സൈഡിലേക്ക് കളിക്കാന്‍ ഗാംഗുലി രണ്ടാമതൊന്ന് ആലോചിച്ചിട്ടേയില്ല. വസീം അക്രം, വഖാര്‍ യുനീസ്, ഷോണ്‍ പൊള്ളക്ക്, അലന്‍ ഡൊണാള്‍ഡ്, ഗില്ലെസ്പി എന്നിവര്‍ പോലും ഗാംഗുലിയുടെ കവര്‍ ഡ്രൈവുകള്‍ക്ക് മുന്‍പില്‍ നിസഹായരായിട്ടുണ്ട്.

Cover Drives in Cricket:

martyn-cover