Tennis - U.S. Open - Flushing Meadows, New York, United States - August 30, 2026 Serbia's Novak Djokovic reacts during his first round match against Argentina's Mariano Navone REUTERS/Jeenah Moon TPX IMAGES OF THE DAY

  • യുഎസ് ഓപ്പണ്‍ ടെന്നീസിന്‍റെ ആദ്യ റൗണ്ടില്‍ 48–ാം റാങ്കുകാരനായ അര്‍ജന്റീനയുടെ മരിയാനോ നവോനോട് (7–6,5–7,4–6,6–2,6–1) തോറ്റാണ് ജോക്കോവിച്ച് പുറത്തായത്

25–ാം ഗ്രാന്‍ഡ് സ്‌ലാം കിരീടം തേടിയുള്ള ടെന്നീസ് ഇതിഹാസം നൊവാക് ജോക്കോവിച്ചിന്‍റെ യാത്രയ്ക്ക് അപ്രതീക്ഷിത തിരിച്ചടി. യുഎസ് ഓപ്പണ്‍ ടെന്നീസിന്‍റെ ആദ്യ റൗണ്ടില്‍ 48–ാം റാങ്കുകാരനായ അര്‍ജന്റീനയുടെ മരിയാനോ നവോനോട് (7–6,5–7,4–6,6–2,6–1) തോറ്റാണ് ജോക്കോവിച്ച് പുറത്തായത്. നാലു മണിക്കൂര്‍ 36 മിനിറ്റ് പൊരുതിയ ശേഷമാണ് ജോക്കോയുടെ തോല്‍വി. 

2006 ലെ ഓസ്ട്രേലിയന്‍ ഓപ്പണിന് ശേഷം ഇതാദ്യമായാണ് ഗ്രാന്‍ഡ് സ്​ലാം ടൂര്‍ണമെന്‍റിന്‍റെ ആദ്യ റൗണ്ടില്‍ ജോക്കോ പുറത്താകുന്നത്.  25കാരനായ നവോനാവട്ടെ ഇതാദ്യമായാണ് എടിപിയിലെ ആദ്യ പത്ത് റാങ്കിനുള്ളില്‍ വരുന്ന ഒരാളെ തോല്‍പ്പിക്കുന്നത്. 

ശാരീരികമായി തീര്‍ത്തും അവശനായിരുന്നു ജോക്കോ. മല്‍സരത്തിനിടെ കടുത്ത പേശീവലിവും ഛര്‍ദിയും ജോക്കോയ്ക്കുണ്ടായി. ഛര്‍ദി വക വയ്ക്കാതെ പൊരുതിയ ജോക്കോ നാലാം സെറ്റില്‍ 2–1ന് ലീഡെടുത്തുവെങ്കിലും നവോന്‍ അതിവേഗം കളി തിരിച്ചു പിടിച്ചു. പേശീ വേദന വലച്ചതോടെ വൈദ്യ സഹായവും ജോക്കോ തേടി. ആരാധകര്‍ പിന്തുണച്ചിട്ടും കീഴടങ്ങാന്‍ മനസില്ലാതിരുന്നിട്ടും ശരീരം ജോക്കോയ്ക്കൊപ്പം നിന്നില്ല. നൊവാന്‍റെ കൃത്യതയാര്‍ന്ന ബേസ് ലൈന്‍ ആക്രമണം കൂടി ചേര്‍ന്നതോടെ വീഴ്ച പൂര്‍ണം. 

ENGLISH SUMMARY:

Tennis legend Novak Djokovic suffered a shocking first-round exit at the US Open in his quest for a 25th Grand Slam title, losing to Argentina's 48th-ranked Mariano Navone in a grueling five-set match (7-6, 5-7, 4-6, 6-2, 6-1). Fighting through severe muscle cramps and vomiting over four hours and 36 minutes, Djokovic was ultimately overcome by physical exhaustion and Navone's precise baseline attacks. This marks Djokovic's first Grand Slam opening-round defeat since the 2006 Australian Open. Meanwhile, the 25-year-old Navone secured the biggest win of his career by defeating a top-10 ATP player for the first time.