ചെന്നൈയിൽ നടക്കുന്ന നാഷനൽ ഇന്‍റർ സ്റ്റേറ്റ് അത്‌ലറ്റിക് മീറ്റിൽ കേരളത്തിന് ആദ്യ ദിനം സ്വർണവും വെള്ളിയും. വനിതകളുടെ ട്രിപ്പിൾ ജംപിൽ ആണ് കേരളത്തിന്‍റെ നേട്ടം. സ്വർണം നേടിയ സാന്ദ്ര ബാബുവിന് മത്സരത്തിനിടെ പരുക്കേറ്റത് തിരിച്ചടി ആയി.
ട്രിപ്പിൾ ജംപിൽ കണ്ടത് കേരള താരങ്ങളുടെ വാശിയേറിയ പോരാട്ടം. സാന്ദ്ര ബാബുവാണോ അലീന സജിയാണോ സ്വർണം നേടുക എന്ന ആകാംക്ഷ. രണ്ടാം ശ്രമത്തിൽ സാന്ദ്ര 13.20 മീറ്ററും അലീന 13.15 മീറ്ററും ചാടി സ്വർണവും വെള്ളിയും ഉറപ്പിച്ചു. ഇതിനിടെ സാന്ദ്രയ്ക്ക് വില്ലനായി പരുക്കിന്‍റെ വരവ്.
സാന്ദ്രയ്ക്ക് പരുക്കിനെ തുടർന്ന് ലോങ് ജംപ് മത്സരം നഷ്ടമാകാൻ സാധ്യത ഉണ്ട്. ലോങ് ജംപിലും കേരളത്തിന്‍റെ മെഡൽ പ്രതീക്ഷ ആയിരുന്നു സാന്ദ്ര.