പാരീസ് ഡയമണ്ട് ലീഗില്‍ സ്വര്‍ണം നേടി ഇന്ത്യയുടെ അഭിമാന താരം നീരജ് ചോപ്ര. ജാവലിന്‍ ത്രോ മല്‍സരത്തില്‍ 88.16 മീറ്റര്‍ ദൂരം എറിഞ്ഞാണ് നീരജ് ഒന്നാം സ്ഥാനത്തെത്തിയത്. ആദ്യ ശ്രമത്തിലാണ് നീരജ് 88.16 മീറ്റര്‍ കൈവരിച്ചത്. താരത്തിന്‍റെ മൂന്ന് ശ്രമങ്ങള്‍ ഫൗള്‍ ആവുകയും ചെയ്തിരുന്നു. നീരജിന്‍റെ സീസണിലെ ആദ്യ ജയമാണ് പാരീസിലേത്. ജര്‍മനിയുടെ ജൂലിയന്‍ വെബറിനാണ് രണ്ടാം സ്ഥാനം.