ദോഹ ഡയമണ്ട് ലീഗിൽ ചരിത്രനേട്ടവുമായി ഇന്ത്യൻ ജാവലിൻ ത്രോ താരം നീരജ് ചോപ്ര. ഇന്ന് നടന്ന മത്സരത്തിൽ മൂന്നാം ശ്രമത്തിൽ 90.23 മീറ്റർ ദൂരം കണ്ടെത്തി നീരജ് 90 മീറ്റർ എന്ന മാന്ത്രിക സംഖ്യ മറികടന്നു.
ജാവലിൻ ത്രോയിൽ ഒരു ഇന്ത്യൻ താരം 90 മീറ്റർ പിന്നിടുന്നത് ഇതാദ്യമായാണ്. നീരജിന്റെ ഇതിന് മുൻപത്തെ ഏറ്റവും മികച്ച പ്രകടനം 89.94 മീറ്റർ ആയിരുന്നു. ഈ ഉജ്ജ്വല നേട്ടത്തോടെ നീരജ് ചോപ്ര ഇന്ത്യൻ കായിക ചരിത്രത്തിൽ പുതിയൊരേട് എഴുതിച്ചേർത്തിരിക്കുകയാണ്.