ഒളിംപിക്സ് 10 മീറ്റര്‍ എയര്‍ പിസ്റ്റല്‍ മിക്സഡ് ടീമിനത്തില്‍ ഇന്ത്യയ്ക്ക് വെങ്കലം. മനു ഭാക്കര്‍ – സരഭ്ജോദ് സിങ്ങ് സഖ്യമാണ് മെഡല്‍ നേടിയത്. വെങ്കല മെഡല്‍ മല്‍സരത്തില്‍ ദക്ഷിണകൊറിയയെ തോല്‍പിച്ചു.
അതേസമയം, പാരിസ് ഒളിംപിക്സില്‍ മനു ഭാക്കറിന് ഇരട്ടമെഡല്‍. ഒരു ഒളിംപിക്സില്‍ രണ്ട് മെഡലുകള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമായി മനു ഭാക്കര്‍. 10 മീറ്റര്‍ എയര്‍ പിസ്റ്റല്‍ വ്യക്തിഗത ഇനത്തിലും ടീം ഇനത്തിലും മനു വെങ്കലം നേടിയിരുന്നു.