തിരുവനന്തപുരം ശ്രീകാര്യത്തെ അഭിരാമിനെ കൊലപ്പെടുത്തിയത് എന്തിനെന്ന് വ്യക്തമാക്കി 17കാരന്‍. കൊലയിലേക്ക് നയിച്ചത് രണ്ട് വൈരാഗ്യങ്ങള്‍ അഭിരാമിന്‍റെ സുഹൃത്തും മുന്‍ കാമുകിയും തമ്മിലുള്ള ബന്ധത്തെ പ്രോല്‍സാഹിപ്പിച്ചത് പ്രകോപനമായി . ആനന്ദയുടെ സ്വകാര്യ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്ന വിശ്വാസം വൈരാഗ്യം കൂട്ടി. അഭിരാമിനേയും സുഹൃത്തിനെയും ലക്ഷ്യം വെച്ചെന്നും പ്രതിയുടെ മൊഴി.  സുഹൃത്തിനെ വിളിച്ചുവരുത്താത്തതോടെ ആക്രമിച്ചെന്ന് പ്രതി ആനന്ദയുടെ സ്വകാര്യ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്ന വിശ്വാസം വൈരാഗ്യം കൂട്ടി.

പ്രതികളുടെ തെളിവെടുപ്പിന്‍റെ ആദ്യഘട്ടം കഴിഞ്ഞതോടെ കൊലയുടെ കാരണത്തിലും നടന്ന രീതിയിലും പൊലീസിന് വ്യക്തത വന്നു. കൊലയ്ക്ക് കാരണമായത് രണ്ട് വൈരാഗ്യങ്ങളാണ്. ഒന്ന്, ഒന്നാം പ്രതിയുടെ പഴയ കാമുകിയുമായുള്ള അഭിരാമിന്‍റെ സുഹൃത്തിന്‍റെ പ്രണയം. രണ്ട്, പ്രതിയുടെ നിലവിലെ സുഹൃത്തായ ആനന്ദയുടെ സ്വകാര്യ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചത് അഭിരാമും സുഹൃത്തുമാണെന്ന വിശ്വാസം. ഇത് രണ്ടും കാരണം ഇരുവരെയും ആക്രമിക്കാനായിരുന്നു ഉമറിന്‍റെ സഹായത്തോടെ ഒന്നാം പ്രതി പദ്ധതി തയാറാക്കിയത്. ഇതിനായാണ് ആനന്ദയുടെ ഫോണില്‍ നിന്ന് ആനന്ദയെന്ന വ്യാജേന ചാറ്റ് ചെയ്ത് അഭിരാമിനെ വിളിച്ചുവരുത്തിയത്. ചാറ്റില്‍ ആവശ്യപ്പെട്ടത് പോലെ പാങ്ങപ്പാറയിലെത്തിയ അഭിരാമിനെ ഒന്നാം പ്രതി അനുനയിപ്പിച്ച് കൊല നടന്ന സ്ഥലത്തെത്തിച്ചു. ഉമറും അവിടെയെത്തി. അതിന് ശേഷം സുഹൃത്തിനെ കൂടി വിളിച്ചുവരുത്താന്‍ ആവശ്യപ്പെട്ടെങ്കിലും അഭിരാം വിളിക്കാന്‍ തയാറായില്ല. ഇതോടെയാണ് ആക്രമിച്ചതെന്നും ഒന്നാം പ്രതിയടക്കം സമ്മതിച്ചു. അതേസമയം നിര്‍ണായക തെളിവായ അഭിരാമിന്‍റെ മൊബൈല്‍ ഫോണും വസ്ത്രങ്ങളും കൊല്ലാനുപയോഗിച്ച ബെല്‍റ്റും കണ്ടെടുക്കാനായിട്ടില്ല.

Sreekaryam Abhiram Murder Case: Motive Revealed by Accused:

Sreekaryam Abhiram murder case details reveal that a 17-year-old accused committed the crime due to personal grudges and relationship disputes. The police investigation in Thiruvananthapuram has brought absolute clarity to the motives and execution of this tragic incident