മൈസൂരുവില്‍ 14 വയസുള്ള മകന് ഓടിച്ച കാര്‍ ബൈക്കില്‍ ഇടിച്ച് മൂന്നു പേര് മരിച്ച സംഭവത്തില്‍ തനിക്കെതിരായ കുറ്റപത്രം റദ്ദാക്കണമെന്ന് ആവിശ്യപ്പെട്ട് പിതാവ് സമര്‍പ്പിച്ച ഹര്‍ജി തള്ളുമ്പോള്‍ കര്‍ണാടക ഹൈക്കോടതി പറഞ്ഞത് ഇങ്ങനെയാണ്, യാത്ര ചെയ്യാനുള്ള കാറുകള്‍, കുട്ടികളുടെ കളിപ്പാട്ടമല്ല, പൊതുനിരത്ത് കളിസ്ഥലവുമല്ല. ചേരാനല്ലൂരിലെ അപകടത്തില്‍ ഈ കോടതി വിധി ഓര്‍മിക്കാതെവയ്യ.
ചേരാനല്ലൂരില്‍ 17 കാരന് കാറിപ്പിച്ച് നശിപ്പിച്ച് കളഞ്ഞത് ഒരു കുടുംബത്തിന്റെ അത്താണിയായ മനുഷ്യനെയാണ്. തോന്നിയപടി കാറോടിച്ച് വഴിയില്‍ സഞ്ചാരിക്കുന്നൊരാളുടെ ജീവനൊടുക്കാന്‍ 17കാരന് ധൈര്യമുണ്ടാവുന്നതിന് ഒറ്റ കാരണമേയുള്ളു. അവന്റെ അചഛന്റെ അധികാരവും പ്രിവില്ലജും. നമ്മുടെ സമൂഹത്തിലുള്ള എത്രയൊപേര്ക്ക് സമ്പത്തും സ്വീധനവുമൊക്കെയുണ്ടാവും എന്നാല്‍ അതൊന്നും മറ്റൊരാളെ ഇടിച്ചിടാനോ കൊല്ലനുള്ള ഉള്ള അവകാശം നല്‍കുന്നില്ല. ചേരനല്ലൂരിലും, നെടുമ്പാശേരിയിലും, മലപ്പുറത്തും ആളുകളെ ഇടിച്ച് കൊല്ലുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നത് വേദനയും ഞെട്ടലും ഉണ്ടാക്കുന്നതാണ്..
കൊച്ചി നെടുമ്പാശേരിയില്‍ മദ്യലഹരിയില്‍ 19കാരന് അതിവേഗത്തിലോടിച്ച ആഡംബരകാര്‍ സ്കൂട്ടറിലിടിച്ച് മൂന്നു ജീവനുകള്‍ പൊലീഞ്ഞ സംഭവത്തിന്റെ വേദനയില്‍ നിന്നും കേരളം ഇതുവരെ മുക്തമായിട്ടില്ല. നൊടുമ്പോശേരി അപകടം കഴിഞ്ഞ് രണ്ട് ആഴ്ച പിന്നിടുമ്പോള്‍ മറ്റോരു കുടുംബത്തിന്റെ സങ്കടം കൂടി നമ്മളെ വീണ്ടും വേട്ടായാടുന്നു.
ചിറ്റുരിലെ തട്ടു കടയിൽ പുലരുവോളം കച്ചവടം നടത്തി പറവൂരിലെ വീട്ടിൽ ചെന്ന് തല ചായിക്കാനുള്ള പോക്കാണ് ഒരു 17 കാരന്റെ ബെന്‍സ് ഓടിക്കുക എന്ന കൊതി മൂലം അവസാനിച്ചത്. സ്കൂട്ടറിന്റെ പിന്നിൽ കാറിടിച്ചുള്ള അപകടത്തിന്റെ അമിത വേഗം ഉറപ്പിക്കും വിധം ജയബാലകൃഷ്ണൻ തെറിച്ചു വീണു. ഇടിയുടെ ആഘാതത്തിൽ രണ്ടു കാലും തകർന്ന് പോയി. നഷ്ടും എന്നും ആ കുടുംബത്തിന് മാത്രം മകന്റെ മകളുടെ പ്രതികരണം.
സംഭവത്തില്‍ കാറിന്റെ ഉടമയും പതിനേഴുകാരന്റെ പിതാവുമായ അഡി. ജഡ്ജിക്കെതിരെ പൊലീസ് കേസെടുത്തു. ജഡ്ജിക്കെതിരെയുള്ള നടപടികള്‍ ഹൈക്കോടതിയും ആരംഭിച്ചു. ജയബാലകൃഷ്ണന്റെ കുടുംബവും വിവിധ രാഷ്ട്രീയ പാര്‍ട്ടികളും പ്രതിഷേ്ധം ഉയര്‍ത്തിയതോടെയാണ് 32 മണിക്കൂരിന് ശേഷം പൊലീസ് കേസെടുത്തത്. പൊലീസ് തിടുതക്കത്തില് എടുത്ത നടപടികള്‍ ശരിയല്ലെന്ന് രമേശ് ചെന്നിത്തല നിയമസഭയില്‍ നിലപാടെടുത്തു
ഏറ്റവും അടുത്ത ബന്ധുവിനെ അപകടത്തില്‍ നഷ്ടമായ വേദനയിലുള്ള ഉറ്റവരോടു 17കാരന്റെ പിതാവായ ജഡ്ജി അനുതാപമില്ലാതെ പെരുമാറിയെന്ന പരാതി ഉയര്‍ന്നതും ഗൗരവത്തോടെ വേണം കാണാന്‍. അപകടമരണങ്ങളുള്പ്പെടെ വാഹനാപകടങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ പരിഗണിക്കുന്ന എംഎസിടി അഡി. ജഡ്ജിയാണ് അദ്ദേഹം. ഒരു വാഹനാപകടത്തോടെ വഴിയാധാരമായി പോകുന്ന എത്രയോ കുടുംബങ്ങളെ ഓരോ ദിവസവും അദ്ദേഹം കാണുന്നുണ്ട്. എന്നിട്ടും മകനു കാര്‍ നല്‍കിയതിനെക്കുറിച്ചു മരിച്ച വ്യക്തിയുടെ ബന്ധു ചോദിച്ചപ്പോള്‍ ജഡ്ജി നല്കിയ മറുപടി നിയമസംവിധാനങ്ങളോട് ഉള്ള വെല്ലുവിളി തന്നെയാണ്.
പൊലീസിനുണ്ടായ വീഴ്ചയെത്തുടര്‍ന്ന് സിറ്റി പൊലീസ് കമ്മീഷണറോട് ആഭ്യന്തര മന്ത്രി വിശദീകരണം തേടുകയും DGPെയ കടുത്ത് അതൃപ്തി അറിയിക്കുകയും ചെയ്തു. ചേരാനല്ലൂരിൽ ജഡ്ജിയുടെ മകനായ 17 കാരൻ ഓടിച്ച കാറിടിച്ച് തട്ടുകട നടത്തിയിരുന്ന ജയബാലകൃഷ്ണൻ കൊല്ലപ്പെട്ടതിൽ പ്രതിഷേധം ശക്തമാകുമ്പോഴാണ് പൊലീസിൻ്റെ വിഴുകൾ ആഭ്യന്തരമന്ത്രി.തുറന്ന് പറഞ്ഞത്. വീഴ്ച വരുത്തിയവർക്ക് എതിരെ
നടപടി ഉണ്ടാകുമെന്നും സംരക്ഷിക്കില്ലെന്നും ആഭ്യന്തരമന്ത്രി നിയമസഭയിൽ ഉറപ്പ് നൽകി. മകനെ രക്ഷിക്കാൻ ജഡ്ജി നടത്തിയ ഇടപെടലുകൾ അക്കമിട്ടു പറഞ്ഞ ആഭ്യന്തരമന്ത്രി, ജുവനൈൽ ജസ്റ്റിസ് ബോർഡ് ജാമ്യം നൽകിയതിനോടും വിയോജിപ്പ് രേഖപ്പെടുത്തി. പ്രതിഷേധം ശക്തമായതോടെയാണ് ഇത്തരത്തിലുള്ള പ്രതികരണങ്ങളിലേക്ക് സര്‍ക്കാരിനും , ശക്തമായ നടപടികളിലേക്ക് പൊലിസും കടന്നത് കാറോടിച്ച പതിനേഴുകാരനെതിരെ കുറ്റകരമായ നരഹത്യാക്കുറ്റം ചുമത്തി. കാറിന്റെ ആര്.സി മോട്ടര്‍വാഹനവകുപ്പ് സസ്പെന്‍ഡ് ചെയ്യും. ചേരാനല്ലൂര്‍ വാഹനാപകടത്തിലെ നിര്‍ണായക സിസിടിവി ദൃശ്യം പുറത്ത്. പതിനേഴുകാരന് കാറുമായി വീട്ടില്‍ നിന്ന് പുറത്തേക്ക് പോകുന്ന ദൃശ്യമാണ് പുറത്തുവന്നത്. കനത്ത മഴയ്ക്കിടെ പുലര്‍ച്ചെ 1.36 നാണ് വാഹനവുമായി പോകുന്നത്.
ചേരാനല്ലൂര്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ട ജയബാലകൃഷ്ണന്റെ കുടുംബത്തിന് നീതി ഉറപ്പാക്കുമെന്ന് എഡിജിപി പി.വിജയന്. കുടുംബം ഉന്നയിച്ച ആരോപണങ്ങള്‍ പരിശോധിക്കും. നടപടിക്രമങ്ങള്‍ പരിശോധിച്ച ്നടപടിയെന്നും ജയബാലകൃഷ്ണന്റെ കുടുംബത്തെ സന്ദര്‍ശിച്ചശേഷം എഡിജിപി പറഞ്ഞു. അപകടസ്ഥലത്തും ADGP പരിശോധന നടത്തി.
തൻ്റെ അറിവോടെയല്ല 17 കാരനായ മകൻ വാഹനമോടിച്ചതെന്ന് പിതാവും വാഹനമുടമയുമായ അഡിഷനൽ ജഡ്ജി പൊലീസിനോട് പറഞ്ഞു. മുൻപ് വാഹനമോടിച്ചതിൻ്റെ തെളിവു നശിപ്പിക്കാൻ 17 കാരൻ സ്വന്തം ഇൻസ്റ്റാഗ്രാം പേജ് ഡിലീറ്റ് ചെയ്തു. പ്രായപൂർത്തിയാകാത്തവർ വാഹനമോടിച്ച് അപകടമുണ്ടാക്കിയാൽ വാഹന ഉടമ അല്ലെങ്കിൽ രക്ഷിതാവിനെതിരെ കേസെടുക്കാമെന്ന മോട്ടർ വാഹന നിയമത്തിലെ 199 എ വകുപ്പ് ചുമത്തി അഡിഷനൽ ജഡ്ജിക്കെതിരെ കേസെടുത്തിട്ടുണ്ട്. കേസിൽ കുട്ടിയുടെ പിതാവും കാറുടമയുമായ അഡിഷനൽ ജഡ്ജിയിൽ നിന്ന് പൊലീസ് വിശദാംശങ്ങൾ തേടിയിരുന്നു. ഹൈക്കോടതി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി യോഗം ചേർന്ന് ജഡ്ജിക്കെതിരായ നടപടി ഉടൻ തീരുമാനിക്കും. കുറ്റകരമായ നരഹത്യ വകുപ്പ് ചുമത്തിയതിനാൽ 17 കാരൻ്റെ ജാമ്യം റദ്ദാക്കണമെന്ന് ചൂണ്ടിക്കാട്ടി പൊലീസ് മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചു. കുട്ടി സ്ഥിരമായി അമിത വേഗതയിൽ വാഹനം ഓടിക്കാറുണ്ടെന്ന് പൊലീസ് കോടതിയിൽ നൽകിയ അപേക്ഷയിൽ പറയുന്നു. ഇയാൾ 25 വയസുവരെ ലൈസൻസ് എടുക്കുന്നത് വിലക്കാൻ മോട്ടർ വാഹന വകുപ്പ് നീക്കമാരംഭിച്ചു
ജഡ്ജിയുടെ സമ്പത്തും സ്വാധീനവും വച്ച് കേസ് അട്ടിമറിക്കപ്പെടുമെയെന്നാണ് കുടുംബത്തിന്റെ ഭയം. നീതി തേടി അചഛന് മരിച്ച അന്നു തന്നെ നിരാഹാര ഇരിക്കേണ്ട അവസ്ഥയിലായിരുന്നു കുടുംബം. കുടുംബത്തിനൊപ്പം പ്രതിഷേധവുമായി രാഷ്ട്രീയ പാര്‍ട്ടികളുമെത്തി. 2 ദിവസമാണ് കുടുംബം പൊലീസ് സ്റ്റേഷനില്‍ കുത്തിയിരുന്നത്.
ഇത്തരത്തിലുള്ള അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കുറ്റകൃത്യം ചെയതവര്‍ക്കെതിരെ കര്‍ശന നടപടി വേണം. പക്ഷേ പലപ്പോഴും അധികാരത്തിന്റെയും സ്വാധീനത്തിന്റെയും ബലത്തില്‍ പല കേസുകളും അട്ടിമറിക്കപ്പെടുന്നു. നിയമത്തിനു മുന്പില് എല്ലാ പൗരരും തുല്യരാണെന്നും ആരോടും പക്ഷപാതം കാണിക്കരുതെന്നുമുള്ള അടിസ്ഥാന ഭരണഘടനാതത്വം ഉയര്‍ത്തിപ്പിക്കേണ്ട ന്യായാധിപനു മുന്നില്‍തന്നെ നിയമം നട്ടെല്ലുവളച്ചത് അപമാനകരം തന്നെയാണ്. നിയമം അറിയാവുന്ന ജഡ്ജി തന്നെ കേസില്‍ പ്രതിയാകുമ്പോള്‍ കേസ് അട്ടിമറിക്കപ്പെടാതെരിക്കാന് കുടുംബവും പൗരസംഘടനകളും, മാധ്യമങ്ങളും നിരന്തര ജാഗ്രത പുലര്‍ത്തണം