ഒരു വര്‍ഷം മുന്‍പ് കോഴിക്കോട്  നടന്ന കൊടുംകൊലപാതകവിവരം പുറത്തുവന്ന ദിവസമാണിന്ന്.  നിരന്തരമായ ചോദ്യംചെയ്യലിലൂടെ അന്വേഷണസംഘത്തിന് പ്രതിയിലേക്ക് എത്താനായി. വെറും നാലുമാസം പ്രായമായ കുഞ്ഞിന്റേത് കൊലപാതകം തന്നെയെന്ന് അമ്മ സമ്മതിക്കുകയാണ്. 2025ല്‍ കുറ്റിക്കാട്ടൂരില്‍‌  നടന്ന കൊലപാതകത്തില്‍ ഇപ്പോഴാണ് മൊഴിയിലൂടെ കാര്യങ്ങള്‍ പുറത്തേക്ക് എത്തുന്നത്. മദ്യലഹരിയില്‍ കുഞ്ഞിനെ പിതാവ് ക്രൂരമായി മര്‍ദിച്ചുകൊലപ്പെടുത്തുകയാണ് ഉണ്ടായത്. പെരുവയൽ സ്വദേശികൾ ആയ ഷിഖിൻ, അഞ്ജന എന്നിവരാണ് അറസ്റ്റിൽ ആയത്.ആദ്യം സംഭവം മറച്ചു വക്കാൻ ശ്രമിച്ച മാതാവ് തുടർച്ചയായ ചോദ്യം ചെയ്യലിൽ ആണ് കുഞ്ഞിനെ പിതാവ് മർദിച്ചു കൊന്നതാണെന്ന് തുറന്നു സമ്മതിച്ചത്. അച്ഛനും അമ്മയും അറസ്റ്റിലായിട്ടുണ്ട്. വിവരം ഒളിപ്പിച്ചതിനാണ് അമ്മയെ അറസ്റ്റ് ചെയ്തത്. വിവരം മറച്ചു വയ്ക്കാൻ ശ്രമിച്ചതിനാണ് അഞ്ജനയെ പൊലീസ് അറസ്റ്റ് ചെയ്തത്. എങ്ങനെയാണ് പൊലീസ് ഈ കേസിന്റെ ചുരുളഴിച്ചത്. ആദ്യം മുതല്‍ നടന്ന അന്വേഷണത്തിന്റെ ഘട്ടങ്ങളിലേക്കാണ്.

Kozhikode Infant Murder Case Unveiled After One Year:

Kozhikode infant murder case details emerged after relentless police interrogation revealed that a four-month-old baby was beaten to death by her father under the influence of alcohol. Both parents have been arrested in connection with the Kuttikattoor crime following a thorough investigation by Kerala police