സിഎംആര്‍എല്‍ കമ്പനിയും കമ്പനിയുെട എം.ഡി. ശശിധരന്‍ കര്‍ത്തയും വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. മുന്‍ മുഖ്യമന്ത്രിയുെട മകള്‍ ടി. വീണയ്ക്ക് മാസപ്പടി നല്‍കിയെന്ന വിവാദ കണ്ടെത്തലും അതുമായി ബന്ധപ്പെട്ട് എസ്എഫ്ഐഓ കേസെടുത്തതും വഴിയാണ് ശശിധരന്‍ കര്‍ത്തയും കമ്പനിയും വാര്‍ത്തകളില്‍ സ്ഥിരസാന്നിധ്യമായത്.

ശശിധരന്‍ കര്‍ത്തയുടെ ഡയറിയിലെ പി.വി. പിണറായി വിജയനാണെന്ന അഭ്യൂഹങ്ങളായിരുന്നു തുടക്കം. ഒപ്പം കണ്ട പേരുകളില്‍ രമേശ് ചെന്നിത്തലയും പി.കെ. കുഞ്ഞാലിക്കുട്ടിയുമൊക്കെ ഉണ്ടായിരുന്നു. പാര്‍ട്ടി സംഭാവനയെന്ന വിശദീകരണമാണ് ഇക്കാര്യത്തില്‍ ചെന്നിത്തലയും കുഞ്ഞാലിക്കുട്ടിയും പറഞ്ഞത്. ഒടുവില്‍ ശശിധരന്‍ കര്‍ത്തയില്‍ നിന്ന് പിടിച്ചെടുത്ത ഡയറിയില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഉള്‍പ്പെടെ യുഡിഎഫ് , എല്‍ഡിഎഫ് നേതാക്കളുടെ പേരുകള്‍ പുറത്തുവരുന്നു. പുറത്ത് വിട്ടത് ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ്.

പക്ഷേ ഡയറിയിലെ പട്ടികയിലെ ബിജെപി നേതാക്കളെ ഷോണ്‍ ശ്രദ്ധിച്ചിട്ടേയില്ലെന്ന് തോന്നും അതിന്റെ വിശദാംശങ്ങളിലേക്ക് പോയാല്‍. എന്തായാലും വിമാനയാത്രയും സ്പോണ്‍സര്‍ഷിപ്പും മുഖ്യമന്ത്രി വി.ഡി. സതീശനേയും മന്ത്രിസഭയേയും പ്രതിരോധത്തിലാക്കുമ്പോഴാണ് കര്‍ത്തയുടെ ഡയറിയിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നത്. 

ENGLISH SUMMARY:

Sashidharan Kartha and CMRL are back in the news due to allegations of monthly payments to the former Chief Minister's daughter, Veena Vijayan, leading to an SFIO case. The controversy has intensified with the emergence of a diary allegedly containing names of prominent UDF and LDF leaders, including Chief Minister VD Satheesan.